UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ലൈംഗികാതിക്രമം: പരാതി ലഭിക്കാത്തതിനാല്‍ പികെ ശശിക്കെതിരെ കേസെടുക്കാനാവില്ലെന്ന് പോലീസ്

ലൈംഗികാതികത്തിന്റെ പേരില്‍ ആരോപണവിധേയനായ സിപിഎം ഷൊര്‍ണൂര്‍ എംഎല്‍എ പികെ ശശിക്കെതിരെ കേസെടുക്കാവില്ലെന്ന് തൃശൂര്‍ റെയ്ഞ്ച് ഐജിയുടെ റിപ്പോര്‍ട്ട്. പെണ്‍കുട്ടിയോ ബന്ധുക്കളോ പരാതിയൊ മൊഴിയോ നല്‍കാത്ത സാഹചര്യത്തില്‍ കേസെടുക്കാന്‍ കഴിയില്ലെന്നാണ് സംസ്ഥാന പോലീസ് മേധാവിക്ക് സമര്‍പ്പിച്ച് റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയുള്ളത്. പെണ്‍കുട്ടിയെ നേരില്‍ കണ്ടു വിവരങ്ങള്‍ തേടിയിട്ടും പരാതി ഉന്നയിച്ചില്ല. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാവത്തിലാണ് പരാതി ലഭിച്ചിട്ടുള്ളത് ഈ സാഹചര്യത്തില്‍ കേസെടുക്കാനാവില്ലെന്ന് നിയമോപദേശം ലഭിച്ചതായും ഐ ജി ചൂണ്ടിക്കാട്ടുന്നു.

പാലക്കാട് ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രാഥമിക അന്വേഷണത്തിന ശേഷമാണ് ഐജി റിപോര്‍ട്ട് സമര്‍പ്പിച്ചത്. ഡിജിപിക്ക് ലഭിച്ച ഒരു പറ്റം പരാതികള്‍ പ്രകാരമായിരുന്നു പ്രാഥമിക അന്വേഷണം. ഇരയോ, ബന്ധുക്കളോ പറയാതെ മൂന്നാമതൊരാള്‍ പരാതി ഉന്നയിച്ചാല്‍ ഇത്തരം കേസുകളില്‍ പരാതി സ്വീകരിക്കാനാകില്ല എന്നാണ് പോലീസിന് ലഭിച്ചിട്ടുള്ള നിയമോപദേശം.

ഷൊര്‍ണൂര്‍ എംഎല്‍എ പികെ ശശി പാര്‍ട്ടി ഓഫീസില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് ഡിവൈഎഫ്‌ഐ വനിതാ നേതാവ് പാര്‍ട്ടിക്ക് പരാതി നല്‍കിയതാണ് സംഭവത്തിന് അധാരം. ഡിവൈഎഫ്‌ഐ സമ്മേളനത്തിനിടെ ലൈംഗിക ചുവയോടെ സംസാരിക്കുകയും ശാരീരികമായ അപമാനിക്കാന്‍ ശ്രമിച്ചെന്നുമായിരുന്നു പരാതി. പരാതിയില്‍ അന്വേഷണം നടത്താന്‍ സിപിഎം മന്ത്രി എകെ ബാലനെയും പികെ ശ്രീമതിയും അടങ്ങുന്ന കമ്മീഷന്‍ നെ നിയോഗിക്കുകയും ചെയ്തിരുന്നു. അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായും നടപടിക്ക് ശുപാര്‍ശയുള്ളതുമായാണ് റിപോര്‍ട്ടുകള്‍ക്ക് പിറകെയാണ് പരാതിയില്ലാതെ കേസെടുക്കാനാവില്ലെന്ന് പോലീസ് റിപ്പോര്‍ട്ട് പുറത്തുവരുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍