UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പ്രളയക്കെടുതിയിലും കേരളത്തിന് സൗജന്യ റേഷന്‍ വിഹിതമില്ല

കേരളത്തിനായി അനുവദിച്ചിട്ടുള്ള അരിയുടെ തുക സംസ്ഥാനം തല്‍ക്കാലം നല്‍കേണ്ടതില്ല. മുപ്പത് ദിവസത്തെ ഇടവേളയാണ് കേന്ദ്രം നല്‍കിയിട്ടുള്ളത്.

പ്രളയക്കെടുത്തിയില്‍ വലയുമ്പോഴും കേരളത്തിന് സൗജന്യ റേഷന്‍ വിഹിതം ഇല്ല. ഇതോടെ കേരളത്തിനായുള്ള റേഷന്‍ വിഹിതത്തിനുള്ള വിലയായി 233 കോടി രുപ കേന്ദ്രസര്‍ക്കാരിന് നല്‍കേണ്ടിവരും. 89.540 മെട്രിക്ക് ടണ്‍ അരിയാണ് കേരളത്തിനായുള്ള വിഹിതം.

അതേസമയം കേരളത്തിനായി അനുവദിച്ചിട്ടുള്ള അരിയുടെ തുക സംസ്ഥാനം തല്‍ക്കാലം നല്‍കേണ്ടതില്ല. മുപ്പത് ദിവസത്തെ ഇടവേളയാണ് കേന്ദ്രം നല്‍കിയിട്ടുള്ളത്. എന്നാല്‍ ഈ പണം പിന്നീട് നല്‍കിയില്ലെങ്കില്‍ ദുരിതാശ്വാസം ഉള്‍പ്പെടെയുള്ള മറ്റ് കേന്ദ്ര വിഹിതങ്ങളില്‍ കുറവ് വരുത്തുമെന്നും ഉത്തരവില്‍ പറയുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍