UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അംബേദ്കറിനെയും, ശിവജിയെയും ഒഴിവാക്കി സർക്കാർ കലണ്ടർ; മഹാരാഷ്ട്രയിൽ വിവാദം

ബിജെപി- ശിവസേന സർക്കാർ മനപ്പുർവം അവഗണിക്കുകയായിരുന്നെന്ന് കോണ്‍ഗ്രസ്

മഹാരാഷ്ട്ര സർക്കാർ പുറത്തിറക്കി 2019 ലെ കലണ്ടറിൽ ഡോ. ബി ആര്‍ അംബേദ്കർ, ഛത്രപതി ശിവജി മഹാരാജ്, മഹാത്മ ജോതിഭ, രാജര്‍ഷി ഷാഹു മഹാരാജ് എന്നിവരെ അവഗണിച്ചതായി പരാതി. സംസ്ഥാനത്തെ മുഴുവന്‍ ഗവണ്‍മെന്റ് ഓഫീസുകളിലേക്കും വിതരണം ചെയ്തു കഴിഞ്ഞ കലണ്ടറിൽ സംസ്ഥാനത്തെ മഹാൻമാരുടെ ചരമദിനങ്ങൾ രേഖപ്പെടത്തിയിട്ടില്ലെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. വിവാദം രാഷ്ട്രീയ ആരോപണ പ്രത്യാോപണങ്ങള്‍ക്കും ഇതിനോടകം വിഷ്യമായിട്ടുണ്ട്.

ഭരണഘടനാ ശിൽപി അംബേദ്കർ മുതൽ ചരിത്ര പ്രധാന്യമുള്ള ഛത്രപതി ശിവജി മഹാരാജ് ഉള്‍പ്പെടെയുള്ളവരെ സംസ്ഥാനത്തെ ബിജെപി- ശിവസേന സർക്കാർ മനപ്പുർവം അവഗണിക്കുകയായിരുന്നെന്നാണ് കോണ്‍ഗ്രസിന്റ ആരോപണം. രാഷ്ട്രീയ താൽപര്യങ്ങൾക്കായാണ് ഇത്തരം നീക്കം നടത്തിയതെന്ന് കുറ്റപ്പെടുത്തിയ കോണ്‍ഗ്രസ് നേതാവ് രാധിക വയ്കെ പാട്ടീല്‍ ഇത് മാപ്പർഹിക്കാത്ത തെറ്റാണെന്നും ആരോപിച്ചു.

പ്രമുഖ വ്യക്തിത്വങ്ങളുടെ ചരമ ദിനങ്ങള്‍ അടയാളപ്പെടുത്താതെ കലണ്ടര്‍ ഇറക്കിയത് ചരിത്രത്തെ അപമാനിക്കുന്നതിന് തുല്ല്യമാണെന്നാണ് എൻസിപിയുടെ ആരോപണം. സംഭവത്തിൽ ഇതിന് മുഖ്യമന്ത്രി ദേവേന്ദ്ര ഫദ്നാവിസ് മാപ്പ് പറയണമെന്നും നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി നേതാവ് ദനഞ്ജയ് മുണ്ടെ ആവശ്യപ്പെട്ടു. എന്നാല്‍ വിഷയത്തോട് പ്രതികരിക്കാൻ സര്‍ക്കാര്‍ വ്യത്തങ്ങൾ ഇതുവരെയും തയ്യാറായിട്ടില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍