UPDATES

ബിഷ്കേക്ക് ഉച്ചകോടിയിൽ നരേന്ദ്ര മോദി- ഇമ്രാൻ ഖാൻ കൂടിക്കാഴ്ചയില്ല; റിപ്പോർട്ടുകൾ നിഷേധിച്ച് വിദേശകാര്യ മന്ത്രാലയം

പാകിസ്താന്‍ വിദേശകാര്യ സെക്രട്ടറിയും മുന്‍ ഹൈക്കമീഷണറുമായ സൊഹൈല്‍ മുഹമ്മദ് ഈദ് ആഘോഷത്തിന് ഇന്ത്യയിലെത്തിയതും ഇത് സംബന്ധിച്ച റിപ്പോർട്ടുകൾക്ക് ബലം നൽകിയികുന്നു.

ഷാങ്ഹായ് കോപറേഷൻ ഓർഗനൈസേഷൻ (എസ്.സി.ഒ.) ഉച്ചകോടിയിൽ പാക് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച ഉണ്ടാകില്ലെന്ന് വ്യക്തമാക്കി ഇന്ത്യൻ വിദേശകാര്യമന്ത്രാലയം. കിർഗിസ്ഥാൻ തലസ്ഥാനമായ ബിഷ്കേക്കിൽ ഇംറാൻ ഖാനുമായി മോദിയുടെ കൂടിക്കാഴ്ചയൊന്നും തീരുമാനിച്ചിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാർ വ്യക്തമാക്കുന്നു.

പാകിസ്താന്‍ വിദേശകാര്യ സെക്രട്ടറിയും മുന്‍ ഹൈക്കമീഷണറുമായ സൊഹൈല്‍ മുഹമ്മദ് ഈദ് ആഘോഷത്തിന് ഇന്ത്യയിലെത്തിയതും ഇത് സംബന്ധിച്ച റിപ്പോർട്ടുകൾക്ക് ബലം നൽകിയികുന്നു. ഷാങ്ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ ഉച്ചകോടിയില്‍ ഇന്ത്യ പാക് പ്രധാനമന്ത്രിമാര്‍ പങ്കെടുക്കാനിരിക്കെ, വിദേശകാര്യ സെക്രട്ടറിയുടെ സന്ദര്‍ശനം അനൗദ്യോഗിക ചര്‍ച്ചകള്‍ക്ക് വേണ്ടിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചിരുന്നത്. കഴിഞ്ഞ ഏപ്രിലില്‍ വരെ ഇന്ത്യയിലെ പാകിസ്താന്‍ ഹൈക്കമീഷണര്‍ ആയിരുന്നു സൊഹൈല്‍ . പാകിസ്താന്‍ നയതന്ത്ര ഉദ്യോഗസ്ഥരോടൊപ്പം അദ്ദേഹം ഡല്‍ഹി ജുമാമസ്ജിദിലെ പ്രാര്‍ത്ഥന ചടങ്ങളുകളില്‍ പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് അടുത്ത ആഴ്ചയാണ് ഷാങ്ഹായ് കോര്‍പ്പറേഷന്റെ ഉച്ചകോടിയിലെ കൂടിക്കാഴ്ച സംബന്ധിച്ച റിപ്പോർട്ടുകള്‍ നിഷേധിച്ച് കൊണ്ടാണ് വിദേശകാര്യ മന്ത്രാലയം രംഗത്തെത്തുന്നത്.

ഉച്ചകോടിയ്ക്കിടെ ഇന്ത്യ-പാക് പ്രധാനമന്ത്രിമാർ കൂടിക്കാഴ്ച നടത്തിയാൽ അതിർത്തി കടന്നുള്ള ഭീകരവാദം ചർച്ചയാകുമെന്നാണ് പ്രതീക്ഷ. നരേന്ദ്ര മോദിയുടെ ലോക്സഭ തെരഞ്ഞെടുപ്പ് വിജയത്തിന് അഭിനന്ദനമറിയിച്ച് ഇംറാൻ ഖാൻ ഫോണിൽ വിളിച്ച് അഭിനന്ദിച്ചതോടെ ഇത്തരം ചർച്ചകൾ നീക്കങ്ങൾ ഉണ്ടാവാനിടയുണ്ടെന്ന് റിപ്പോര്‍ട്ടുകൾ പുറത്ത് വന്നിരുന്നു. എന്നാൽ മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ഇംറാൻ ഖാനെ ഇന്ത്യ ക്ഷണിച്ചിരുന്നില്ല.

2014 ല്‍ നരേന്ദ്ര മോദി പ്രധാനമന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്യുന്ന ചടങ്ങലേക്ക് മറ്റ് അയല്‍ രാജ്യങ്ങളിലെ തലവന്‍മാരോടൊപ്പം അന്നത്തെ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനും ക്ഷണം ഉണ്ടായിരുന്നു. ഇതിന് ശേഷം മുന്‍കൂട്ടി പ്രഖ്യാപിക്കാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി പാകിസ്താന്‍ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. അതിന് തൊട്ടുപിന്നാലെയാണ് പത്താന്‍കോട്ടെ ഇന്ത്യന്‍ വ്യോമ സേനയുടെ കേന്ദ്രത്തിന് നേരെ ആക്രമണം നടന്നത്. പിന്നീട് കശ്മീരിലെ ഉറിയിലും സമാനമായ ആക്രമണം നടന്നു. അതിര്‍ത്തിക്കപ്പുറത്തെ ഭീകരകേന്ദ്രങ്ങള്‍ക്കെതിരെ ഇന്ത്യ ആക്രമണം നടത്തിയ്ത ഉറി സംഭവത്തെ തുടര്‍ന്നായിരുന്നു. പിന്നീട് പുല്‍വാമ ആക്രമണത്തെ തുടര്‍ന്നും ജെയ് ഷെ മുഹമ്മദിന്റെ പരിശീലന കേന്ദ്രത്തെ ഇന്ത്യ ആക്രമിച്ചിരുന്നു. ഇിതിന്റെയൊക്കെ പശ്ചാത്തലത്തിലാണ്   ഇത്തവണ പാകിസ്താന് മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ ക്ഷണമുണ്ടാവാതിരുന്നത്.

 

40 വർഷം സിപിഎം നേതാവ്, ഇപ്പോൾ ബിജെപി എംപി: മുർമുവിന്റെ മാറ്റത്തിലുണ്ട് ബംഗാള്‍ പാർട്ടിയുടെ ചരമ കാരണം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍