UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കേന്ദ്ര സര്‍ക്കാരിനെതിരായ അവിശ്വാസപ്രമേയം ഇന്ന്; ജനാധിപത്യത്തിന്റെ സുപ്രധാന ദിനമെന്ന് പ്രധാനമന്ത്രി

അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്ക് മറുപടിയായി രാത്രി ഏഴുമണിയോടെ പ്രധാനമന്ത്രി നരേന്ദ്രമോദി ലോക്‌സഭയില്‍ സംസാരിക്കും.

ഭരണത്തിലേറി നാലു വര്‍ഷങ്ങള്‍ പിന്നിട്ട നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ ഇന്ന് ആദ്യ അവിശ്വാസപ്രമേയം നേരിടും. രാജ്യത്തെ കര്‍ഷക ആത്മഹത്യ , സാമ്പത്തിക തകര്‍ച്ച, ദളതര്‍ക്കും സ്ത്രീകള്‍ക്കുമെതിരായ അക്രമങ്ങള്‍, ആന്ധ്രപ്രദേശിന് പ്രത്യേക സംസ്ഥാനപദവി നിഷേധിച്ച വിഷയം എന്നിവ ഉന്നയിച്ച് വിവിധ പ്രതിപക്ഷ കക്ഷികള്‍ നല്‍കിയ നോട്ടീസുകളിലാണ് സര്‍ക്കാര്‍ വെള്ളിയാഴ്ച അവിശ്വാസ പ്രമേയം നേരിടുന്നത്.

അതേസമയം, അവിശ്വാസ പ്രമേയം ലോക്‌സഭ ചര്‍ച്ചചെയ്യാനിരിക്കെ ഇന്നത്തെ ദിവസം ഇന്ത്യന്‍ ജനാധിപത്യത്തിന്റെ സുപ്രധാന ദിവസമായിരിക്കുമെന്ന് പ്രധാന മന്ത്രി നരേന്ദ്രമോദി പ്രതികരിച്ചു. രാജ്യം നമ്മളെ വീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഭരണഘടനയോടും ജനങ്ങളോടും നമ്മള്‍ കടപ്പെട്ടിരിക്കുന്നു. തന്റെ സഹപ്രവര്‍ത്തകരായ എംപിമാര്‍ ഇന്നത്തെ അവസരത്തില്‍ സമഗ്രവും സ്വതന്ത്രവുമായ ചര്‍ച്ചകള്‍ക്ക് തടസമുണ്ടാകാത്ത രീതിയില്‍ പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രധാന മന്ത്രി പ്രതികരിച്ചു. തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അതേസമയം, അവിശ്വാസപ്രമേയ ചര്‍ച്ച സര്‍ക്കാരിനെതിരെയുള്ള കുറ്റപത്രം അവതരിപ്പിക്കുന്നതിലൂടെ പ്രതിപക്ഷ ഐക്യം ഉറപ്പിക്കാനുള്ള ശ്രമമായിരിക്കും കോണ്‍ഗ്രസ് നടപ്പാക്കാന്‍ ശ്രമിക്കുക. നിലവില്‍ 535 അംഗങ്ങളുള്ള ലോക്സഭ നിലവിലെ അംഗങ്ങളുള്ള ലോക്‌സഭയില്‍ അവിശ്വാസം പ്രമേയം സര്‍ക്കാരിന് ഭീഷണി ഉയര്‍ത്താന്‍ സാധ്യയില്ലെങ്കിലും 2019 തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ബല പരീക്ഷണമായിട്ടാണ് പ്രതിപക്ഷം ഇതിനെ വിലയിരുത്തുന്നത്. ഭൂരിപക്ഷത്തിന് വേണ്ടത് 268 അംഗങ്ങളാണെന്നിരിക്കെ എന്‍ഡിഎക്ക് 314 പേരുടെ പിന്തുണയുണ്ട്. വിശാല പ്രതിപക്ഷത്തിന് 147 പേരുടെ പിന്തുണ ഉണ്ടെന്നാണ് വിലയിരുത്തല്‍. ശിവസേന വിട്ടുനിന്നാലും എന്‍ഡിഎയില്‍ 296 എംപിമാരുണ്ട്. 37 അംഗങ്ങളുള്ള അണ്ണാ ഡി.എം.കെ പ്രമേയത്തെ പിന്തുണയ്ക്കില്ലെന്ന് പ്രഖ്യാപിച്ചതും ബിജെപി ക്യാംപിന് ആശ്വാസമാണ്. രാവിലെ 11 മണിയോടെ ആരംഭിക്കുന്ന അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്ക് മറുപടിയായി രാത്രി ഏഴുമണിയോടെ പ്രധാനമന്ത്രി നരേന്ദ്രമോദി ലോക്‌സഭയില്‍ സംസാരിക്കും.

മോദി സര്‍ക്കാരിന്റെ ഭേദഗതികള്‍ വിവരാവകാശ നിയമത്തെ മരവിപ്പിക്കുമോ?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍