UPDATES

ന്യൂസ് അപ്ഡേറ്റ്സ്

“ജയ് ശ്രീരാം” വിളിക്കാന്‍ ആരേയും നിര്‍ബന്ധിക്കരുത്: കേന്ദ്ര മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി

ഹിന്ദുക്കളും മുസ്ലീങ്ങളും റാം റാം എന്ന് പറയും. ഇന്ത്യ മതനിരപേക്ഷമായത് ന്യൂനപക്ഷങ്ങള്‍ കാരണമല്ല. മറിച്ച് ഭൂരിപക്ഷ സമുദായത്തിന്റെ ജനിതക ഘടന മതനിരപേക്ഷമായതുകൊണ്ടാണ് – നഖ്‌വി അഭിപ്രായപ്പെട്ടു.

“ജയ് ശ്രീരാം” എന്ന് വിളിക്കാന്‍ ആരേയും നിര്‍ബന്ധിക്കരുത് എന്ന് ബിജെപി നേതാവും കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രിയുമായ മുഖ്താര്‍ അബ്ബാസ് നഖ്‌വി. ആള്‍ക്കൊട്ട കൊലകളും അതിക്രമങ്ങളും തടയാന്‍ രാജ്യത്ത് ആവശ്യമായ നിയമങ്ങള്‍ നിലവിലുണ്ട് എന്നും മുഖ്താര്‍ അബ്ബാസ് നഖ്‌വി എന്‍ഡിടിവിയോട് പറഞ്ഞു. ഝാര്‍ഖണ്ഡില്‍ 24കാരനായ മുസ്ലീം യുവാവ് താബ്രസ് അന്‍സാരിയെ ഒരു സംഘം ഹിന്ദുത്വ ഗുണ്ടകള്‍ കെട്ടിയിട്ട് മര്‍ദ്ദിച്ച് കൊന്നിരുന്നു. മോഷണം ആരോപിച്ച് ജയ് ശ്രീരാം വിളിക്കാന്‍ നിര്‍ബന്ധിച്ചുകൊണ്ടായിരുന്നു മര്‍ദ്ദനം.

അതേസമയം ആള്‍ക്കൂട്ട കൊലപാതകങ്ങളിലെല്ലാം ഉടന്‍ നടപടിയുണ്ടാകുന്നുണ്ട് എന്ന് നഖ്‌വി അഭിപ്രായപ്പെട്ടു. രാജസ്ഥാനില്‍ പ്രതികള്‍ക്ക് ആറ് മാസത്തേയ്ക്ക് ജാമ്യം കിട്ടിയില്ല. യുപിയില്‍ നാല് മണിക്കൂറിനുള്ള പ്രതിയെ കണ്ടെത്തി – നഖ്‌വി പറഞ്ഞു. ജയ് ശ്രീരാം വിളിക്കാന്‍ നിര്‍ബന്ധിക്കരുത്. എന്നാല്‍ വന്ദേ മാതരം പാടില്ല എന്ന് ആരും പറയില്ല. ഗ്രാമങ്ങളില്‍ പോയി നോക്കൂ. ഹിന്ദുക്കളും മുസ്ലീങ്ങളും റാം റാം എന്ന് പറയും. ഇന്ത്യ മതനിരപേക്ഷമായത് ന്യൂനപക്ഷങ്ങള്‍ കാരണമല്ല. മറിച്ച് ഭൂരിപക്ഷ സമുദായത്തിന്റെ ജനിതക ഘടന മതനിരപേക്ഷമായതുകൊണ്ടാണ് – നഖ്‌വി അഭിപ്രായപ്പെട്ടു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍