UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കശ്മീർ യുവത്വത്തെ അക്രമത്തിൽ നിന്നം പിന്തിരിപ്പിക്കേണ്ടത് സർക്കാറിന്റെ ഉത്തരവാദിത്വം: പുൽവാമയിലെ ചാവേറിന്റെ പിതാവ്

പുൽവാമയിൽ കൊല്ലപ്പെട്ട സൈനികരുടെ കുടുംബംങ്ങളുടെ ദുഖം തങ്ങൾക്ക് തിരിച്ചറിയാനാവും

കശ്മീരി യുവാക്കൾ തീവ്രവാദ സംഘടനകളിൽ എത്തുന്നത് തടയണമെന്ന് പുൽവാമയിൽ ആക്രമണം നടത്തിയ ചാവേറിന്റെ പിതാവ് ഗുലാം ഹസൻ ഥാർ. പുൽവാമയിൽ സിആർപിഎഫ് സൈനികരുടെ വാഹന വ്യൂഹത്തിലേക്ക് സ്ഫോടകവസ്തു നിറച്ച കാറിടിച്ച് കയറ്റിയ ആദിൽ അഹമ്മദിന്റെ പിതാവ് പക്ഷേ മകന്റെ നടപടിയെ ഒരിക്കലും ന്യായീകരിക്കുന്നില്ല. എന്നാൽ സൈനികരുടെ മരണത്തിൽ താൻ ഒട്ടും സന്തോഷിക്കുന്നില്ലെന്നും അദ്ദേഹം പറയുന്നു. പുൽവാമയിൽ നിന്നും അധികമൊന്നും ദൂരത്തല്ലാത്ത തെക്കന്‍ കശ്മീരിലെ കകാപോരയിലാണ് അദിൽ അഹമ്മദിന്റെ വീട്. മകന്റെ മരണവാർത്തയറിഞ്ഞ് അനുശോചനം പങ്കുവയ്ക്കാനായി നിരവധി പേരാണ് പിതാവിനെ കാണാനെത്തുന്നത്.

വർഷങ്ങളായി അക്രമങ്ങളുടെ പ്രശ്നങ്ങൾ നേരിടുന്നവരാണ് കശ്മീരിലെ ജനങ്ങൾ, പുൽവാമയിൽ കൊല്ലപ്പെട്ട സൈനികരുടെ കുടുംബംങ്ങളുടെ ദുഖം തങ്ങൾക്ക് തിരിച്ചറിയാനാവും. അതിനാൽ ആ മരണങ്ങള്‍ തന്നെ സന്തോഷിപ്പിക്കുന്നില്ലെന്നും ഹസൻ പറയുന്നു. തനിക്ക് നാട്ടിലെ യുവാക്കളോടായി ഒന്നു പറയാനില്ല. എന്നാൽ ഭരണകൂടങ്ങളോട് ചിലത് ആവശ്യപ്പെടാനാണ് ഉള്ളത്. കശ്മീരിലെ യുവാക്കളെ അക്രമങ്ങളുടെ പാതയിൽ നിന്നും പിന്തിരിപ്പിക്കുന്നതിന് വേണ്ട പോംവഴി കണ്ടെത്തെണമെന്നാണ് ആവശ്യമെന്നും അദ്ദേഹം പറയുന്നു.

കഴിഞ്ഞ മാർച്ചിലാണ് ആദിലിനെ കുറിച്ച് വിവരമില്ലാതാവുന്നത്. ഒരുമാസം പിന്നിടുമ്പോഴാണ് തങ്ങളുടെ 20 കാരനായ മകൻ തീവ്രവാദ സംഘടനയിൽ ചേർന്നതായി തിരിച്ചറിയുന്നത്. മകനെ തിരിച്ചെത്തിക്കാൻ ശ്രമങ്ങൾ നടത്തിയെങ്കിലും വിജയിച്ചില്ലെന്നും അദ്ദേഹം പറയുന്നു.

കാറ്റഗറി സിയിൽ പെടുന്ന തീവ്രവാദിയായിട്ടാണ് ആദിലിനെ കണക്കാക്കിയിരുന്നത്, കശ്മീരിൽ സാധാരണമായ കല്ലേറുൾപ്പെടെയുള്ള ആരോപണങ്ങൾ മാത്രമായിരുന്നു അദിലിനെതിരെ ഉണ്ടായിരുന്നത്. എന്നാൽ ഇത്രയും വലിയ ആക്രമണത്തിന് മുതിർന്ന വ്യക്തിയായി തന്റെ മകൻ മാറിയതിന്റെ ഞെട്ടലും ഹസൻ മറയ്ച്ചുവയ്ക്കന്നില്ല. എന്നാൽ പണത്തിനായിട്ടാണ് ആദിൽ തീവ്രവാദി ആയതെന്നും ആ പിതാവ് കരുതുന്നില്ല. കാരണം ഉന്നത പഠനത്തിന് താൽപര്യം പ്രകടിപ്പിച്ചിരുന്ന വ്യക്തിയായിരുന്നു ആദിലെന്നും ഹസൻ പറയുന്നു.

വർഷങ്ങളോളം യുഎഇയിൽ ജോലി ചെയ്തുവന്നിരുന്ന ഗുലാം ഹസൻ രണ്ട് വർഷങ്ങൾക്ക് മുൻപാണ് നാട്ടിൽ തിരിച്ചെത്തിയത്. പുൽവാമയിൽ നിന്നും അധികമൊന്നും ദൂരത്തല്ലാത്ത തെക്കന്‍ കശ്മീരിലെ കകാപോരയിലാണ് അദിൽ അഹമ്മദിന്റെ വീട്. മകന്റെ മരണവാർത്തയറിഞ്ഞ് നുശോചനം പങ്കുവയ്ക്കാനായി നിരവധി പേരാണ് പിതാവിനെ കാണാനെത്തുന്നത്. ചെയ്യുന്നത്. ലഷ്കർ ഭീകനായിരുന്ന അബു ദുജാനയെ സൈന്യം ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയ പ്രദേശത്താണ് ആദില്‍ അഹമ്മദിന്റെയും വീട്. ഇത്തരം സംഭവങ്ങളെ വൈകാരികമായി കാണുന്ന പ്രദേശം കൂടിയാണ് ഇതെന്നും ഇന്ത്യാ ടുഡേ റിപ്പോർട്ട് പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍