UPDATES

ട്രെന്‍ഡിങ്ങ്

എപ്പോളും മോദിയെ കുറ്റം പറയുന്നത് കോണ്‍ഗ്രസിന് ഗുണം ചെയ്യില്ല – ജയറാം രമേശിനും ശശി തരൂരിനും ശേഷം മണിശങ്കര്‍ അയ്യരും

മോദിയുടെ ഭരണ മാതൃക അത്ര മോശമാണ് എന്ന് പറയാനാകില്ലെന്നും നേരത്തെ പല ഘട്ടങ്ങളിലും മോദിയെ രൂക്ഷമായി വിമര്‍ശിച്ചിട്ടുള്ള അയ്യര്‍ പറഞ്ഞു.

എപ്പോഴും മോദിയെ കുറ്റം പറയുന്നത് കോണ്‍ഗ്രസിന് ഗുണം ചെയ്യില്ലെന്നും മോദി നല്ലത് ചെയ്താല്‍ അത് അംഗീകരിക്കണമെന്നുമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ജയറാം രമേശിന്റേയിം ശശി തരൂരിന്റേയും അഭിപ്രായങ്ങളോട് യോജിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ മണിശങ്കര്‍ അയ്യര്‍. മോദിയെ എപ്പോളും ഭീകരനാക്കി ആക്രമിക്കുന്നത് കോണ്‍ഗ്രസിന് ഗുണം ചെയ്യാന്‍ പോകുന്നില്ല. മോദിയുടെ ഭരണ മാതൃക അത്ര മോശമാണ് എന്ന് പറയാനാകില്ലെന്നും നേരത്തെ പല ഘട്ടങ്ങളിലും മോദിയെ രൂക്ഷമായി വിമര്‍ശിക്കുകയും മോദിയെ ജാതീയമായി അധിക്ഷേപിച്ചു എന്ന ആരോപണം വരെ കേള്‍പ്പിക്കുകയും മണിശങ്കര്‍ അയ്യര്‍ അഭിപ്രായപ്പെട്ടു. ദ ഹിന്ദു ബിസിനസ് ലൈനിനോടാണ് മണിശങ്കര്‍ അയ്യര്‍ ഇക്കാര്യം പറഞ്ഞത്.

അതേസമയം 2014ല്‍ ഇതേ അഭിപ്രായം ശശി തരൂര്‍ പ്രകടിപ്പിച്ചപ്പോള്‍ മണിശങ്കര്‍ അയ്യര്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ജമ്മു കാശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതുള്‍പ്പടെയുള്ള നടപടികളില്‍ മോദിയെ മണിശങ്കര്‍ അയ്യര്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. സൗജന്യമായി പാചകവാതകം നല്‍കുന്നത് അടക്കമുള്ള മോദി സര്‍ക്കാര്‍ പദ്ധതികള്‍ വിജയകരമായി നടപ്പാക്കിയത് ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഗുണം ചെയ്തതായി ജയറാം രമേഷ് വിലയിരുത്തിയിരുന്നു.

മോദിയെ ‘നീച്’ എന്ന് വിശേഷിപ്പിച്ചതിലൂടെ അയ്യര്‍ ജാതി അധിക്ഷേപം നടത്തിയതായി ആരോപണമുയര്‍ന്നത് 2017ലെ നിയമസഭ തിരഞ്ഞെടുപ്പ് സമയത്ത് കോണ്‍ഗ്രസിന് ദോഷം ചെയ്തതായി പാര്‍ട്ടി വിലയിരുത്തിയിരുന്നു. അയ്യരെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. അതേസമയം തനിക്ക് ഹിന്ദി നന്നായി വശമില്ലാത്തതുകൊണ്ടാണ് ഈ വാക്ക് അബദ്ധത്തില്‍ വന്നത് എന്നായിരുന്നു അയ്യരുടെ വിശദീകരണം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍