UPDATES

പ്രവാസി വ്യവസായിയുടെ ആത്മഹത്യ: ലോക കേരള സഭ ഉപാധ്യക്ഷസ്ഥാനം രാജിവയ്ക്കുമെന്ന് പ്രതിപക്ഷ നേതാവ്

ആന്തൂർ നഗരസഭാധ്യക്ഷ പി.കെ.ശ്യാമളയ്ക്കെതിരെ ആത്മഹത്യാപ്രേരണയ്ക്ക് കേസെടുക്കണമെന്നുമായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം.

ആന്തൂരിൽ പ്രവാസി വ്യവസായി സംരംഭത്തിന് അനുമതി ലഭിക്കാത്തതിന്റെ പേരിൽ ആത്മഹത്യ ചെയ്ത സംഭവത്തിലെ സർക്കാർ നടപടികളിൽ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സർക്കാർ നടപടികളിൽ പ്രതിഷേധിച്ച് ലോക കേരള സഭാ ഉപാധ്യക്ഷ സ്ഥാനം രാജിവയ്ക്കുമെന്ന് ചെന്നിത്തല പ്രഖ്യാപിച്ചു. വിഷയത്തിൽ പ്രതിപക്ഷം നൽകിയ അടിയന്തിര പ്രമേയ നോട്ടിസിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് സഭ ബഹിഷ്കരിച്ച ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു ചെന്നിത്തല ഇക്കാര്യം വ്യക്തമാക്കിയത്.

ആന്തൂർ നഗരസഭാധ്യക്ഷ പി.കെ.ശ്യാമളയ്ക്കെതിരെ ആത്മഹത്യാപ്രേരണയ്ക്ക് കേസെടുക്കണമെന്നതുൾപ്പെടെയായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. സാജന്റെ സംരംഭത്തിന് ഇന്നു തന്നെ അനുമതി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ ആന്തൂർ നഗരസഭ അധ്യക്ഷ പികെ ശ്രീമതിയെ സംരക്ഷിക്കുന്ന നിലപാടായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിച്ചത്.

പ്രവാസി വ്യവസായി ആത്മഹത്യ ചെയ്തതിന്റെ ഉത്തരവാദിത്തം ഉദ്യോഗസ്ഥര്‍ക്കാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണത്തിലെ പ്രധാന സൂചന. തദ്ദേശസ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ക്ക് വിപുലമായ അധികാരങ്ങളാണ് ഇപ്പോഴുള്ളത്. ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ട് മറികടക്കാനുള്ള  സെക്രട്ടറിമാരുടെ അധികാരങ്ങള്‍ പരിമിതപ്പെടുത്തും. സെക്രട്ടറിക്ക് മറിച്ച് അഭിപ്രായമുണ്ടെങ്കില്‍ അത് മിനുട്‌സില്‍ രേഖപ്പെടുത്തണം. ഇതിനായി പഞ്ചായത്ത്, നഗരസഭാ ചട്ടങ്ങളില്‍ ഭേദഗതി വരുത്തുമെന്നും മുഖ്യമന്ത്രി നിയമ സഭയെ അറിയിച്ചു.

അതേ സമയം തെറ്റ് ചെയ്താല്‍ പാര്‍ട്ടി നോക്കാതെ തന്നെ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിഷത്തിൽ അന്വേഷണം നടക്കുന്നതിനാൽ എല്ലാത്തിനും മറുപടി പറയാനാകില്ലെന്നും പിണറായി വ്യക്തമാക്കി.

ചുവപ്പുനാട വിടാത്ത ഉദ്യോഗസ്ഥര്‍, പിടിവാശിക്കാരിയായ നഗരസഭ അധ്യക്ഷ; ജീവിതം വഴിമുട്ടിക്കുന്ന ആന്തൂര്‍ മോഡല്‍

 

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍