UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നീറ്റ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു; ആദ്യ അൻപതിൽ മുന്ന് മലയാളികൾ

നളിന്‍ ഖണ്ഡേവാള്‍ എന്ന രാജസ്ഥാന്‍ സ്വദേശിക്കാണ് ഒന്നാം റാങ്ക്.

അഖിലേന്ത്യ മെഡിക്കല്‍ കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷാ ഫലം നീറ്റ് പ്രസിദ്ധീകരിച്ചു. നളിന്‍ ഖണ്ഡേവാള്‍ എന്ന രാജസ്ഥാന്‍ സ്വദേശിക്കാണ് ഒന്നാം റാങ്ക്. 720 ല്‍ 701 മാർക്കാണ് ഒന്നാം റാങ്കുകാരിക്കുള്ളത്. ഡല്‍ഹിയില്‍ നിന്നുള്ള ഭവിക് ബന്‍സാല്‍, ഉത്തര്‍പ്രദേശില്‍ നിന്നുള്ള അക്ഷത് കൗശിക് എന്നീ വിദ്യാര്‍ഥികള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തെത്തി. ഇരുവര്‍ക്കും 700 മാർക്ക് വീതം ലഭിച്ചു.

അതേസമയം, ആദ്യ അൻപത് റാങ്കിൽ മുന്ന് പേർ മലയാളികളാണ്. അതുൽ മനോജ്, വിദ്യാലക്ഷ്മി ബോസ്, അശ്വിൻ വിപി എന്നിവരാണ് ആദ്യ അൻപതിലെ മലയാളി സാന്നിധ്യം. 695 മാര്‍ക്ക് നേടി തെലങ്കാനയില്‍ നിന്നുള്ള മാധുരി റെഡ്ഡിയാണ് പെണ്‍കുട്ടികളില്‍ ഒന്നാം സ്ഥാനം നേടിയത്. ദേശീയ തലത്തില്‍ ഏഴാം റാങ്കുാണ് മാധുരി. 14,10,755 പേരാണ് പരീക്ഷ എഴുതിയത്. ഇതില്‍ 7,97,042 വിദ്യാര്‍ഥികള്‍ ഉന്നതപഠനത്തിന് അര്‍ഹത നേടി.

മെയ് അഞ്ചിനാണ് ഇക്കൊല്ലത്തെ നീറ്റ് പരീക്ഷ നടന്നത്. കര്‍ണാടയില്‍ ട്രെയിന്‍ വൈകിയതിനെ തുടര്‍ന്ന് എത്താന്‍ കഴിയാതിരുന്ന വിദ്യാര്‍ഥികള്‍ക്കും ഒഡീഷയില്‍ ഫോണി ചുഴലിക്കാറ്റിനെ തുടര്‍ന്ന് പരീക്ഷയില്‍ പങ്കെടുക്കാന്‍ സാധിക്കാത്ത വിദ്യാര്‍ഥികള്‍ക്കും മെയ് 20 ന് വീണ്ടും പരീക്ഷ നടത്തിയിരുന്നു.

ntaneet.nic.in അല്ലെങ്കില്‍ mcc.nic.in എന്നീ വെബ്സൈറ്റുകളിൽ ഫലം അറിയാം.

‘ഞങ്ങള്‍ നിപയോടു പോരാടി തിരിച്ചു വന്നതാണ്‌; ഉറപ്പിച്ചോളൂ, ഗൂഡാലോചനക്കാരും മുറിവൈദ്യന്മാരും നിങ്ങളെ രക്ഷിക്കില്ല’; അജന്യയും ഉബീഷും സംസാരിക്കുന്നു

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍