UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കേരളത്തിലെ ജയിലുകളിൽ യുവാക്കൾ വർധിക്കുന്നു

18 നും 21നും ഇടയിൽ പ്രായമുള്ള 381 പേർ ജയിൽ വാസം അനുഭവിക്കുന്നു

18 നും 21നും ഇടയിൽ പ്രായമുള്ള 381 പേർ ഇന്നലെ വരെ കേരളത്തിലെ ജയിലുകളിൽ കഴിയുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം വരെ ജയിലിലെത്തിയവർ ഉൾപ്പെടുത്തിയുള്ള കണക്കിലാണ് സംസ്ഥാനത്ത് ജയിലിൽ അടയ്ക്കപ്പെടുന്ന യുവാക്കളുടെ എണ്ണത്തിൽ ഗണ്യമായ വർധന സൂചിപ്പിക്കുന്നത്. 381 പേരിൽ 6 പേർ ദീർഘകാല തടവിനു ശിക്ഷിക്കപ്പെട്ടവരും 372 പേർ വിചാരണത്തടവുകാരുമാണ്. രണ്ട് യുവതികളും ഇതിൽ ഉൾപ്പെടുന്നുണ്ടെന്നും മനോരമ റിപ്പോർട്ട് പറയുന്നു.

21 നും 30 നും മധ്യേ പ്രായമുള്ള 1349 പേരും സംസ്ഥാനത്തെ ജയിലുളിൽ പാർപ്പിക്കപ്പെട്ടിട്ടുണ്ട്. ഇതിൽ ദീർഘകാല ശിക്ഷ അനുഭവിക്കുന്നവർ 15 സ്ത്രീകൾ ഉൾപ്പെടെ 635 പേരാണുള്ളത്. വിചാരണ തടവുകാരായ 714 പേരിൽ 34 പേർ സ്ത്രീകളുമാണ്.

യുവജനങ്ങൾക്കിടയിൽ ആദ്യമായി ജയിലിലെത്തിയവർ 800 പേരും ഒന്നിലേറെ തവണ ശിക്ഷിക്കപ്പെട്ടവർ 561 പേരും ഉൾപ്പെടുമ്പോൾ 117 പേർ അഞ്ചിലേറെ തവണ ശിക്ഷിക്കുപ്പെട്ടവരാണ്. മുൻ കണക്കുകള്‍ പ്രകാരം ജയിലിലെത്തുന്നവരുടെ ശാശരി പ്രായപരിധി 30നും 50 ഇടയിലുള്ളവരായിരുന്നു. നിലവിൽ ഇക്കുട്ടത്തില്‍ പെടുന്ന
1963 പേരാണ് ശിക്ഷ അനുഭവിക്കുന്നത്. ഇതിൽ 64 സ്ത്രീകൾ ഉൾപ്പെടെ 446 പേര്‍ വിചാരണത്തടവുകാരാണ്. 1517 പേര്‍ ദീർഘകാല ശിക്ഷ അനുഭവിക്കുമ്പോൾ ഇതിൽ 30 പേർ സ്ത്രീകളാണ്.

അതേസമയം സംസ്ഥാനത്തെ 55 ജയിലുകളിലായി 6217 പേരെ പാർപ്പിക്കാനുള്ള ശേഷിമാത്രമുള്ളപ്പോൾ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന 1272 പേരുൾപ്പെടെ 7878 പേരാണ് നിലവിൽ തടവ് ശിക്ഷ നേരിടുന്നത്. ഇതിൽ 34 പേർ സ്ത്രീകളും. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടു 18 പേരുണ്ട്. 65 വയസിനു മുകളിൽ പ്രായമുള്ള 125 പേരുണ്ട്. 231 വനിതാ തടവുകാരുമുള്ളപ്പോള്‍ അമ്മയ്ക്കൊപ്പം ഒരു കുഞ്ഞും ജയിലിൽ കഴിയുന്നുണ്ട്.

 

ഞാന്‍ ‘തട്ടമിട്ട സഖാവ്’ അല്ല, ‘സഖാവ്’ ആണ്: കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ചെയര്‍പേഴ്‌സണ്‍ സ്ഥാനാര്‍ത്ഥി ലദീദ സംസാരിക്കുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍