UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പത്താനപുരത്ത് കോണ്‍വെന്റ് കിണറ്റില്‍ കന്യാസ്ത്രീ മരിച്ച നിലയില്‍

കിണറിന് സമീപത്ത് രക്തക്കറകള്‍ കണ്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.

പത്തനാപുരത്ത് കോണ്‍വെന്റ് കിണറ്റില്‍ കന്യാസ്ത്രീയുടെ മൃതദേഹം. പത്തനാപുരം മൗണ്ട് താബുര്‍ ദയറ കോണ്‍വെന്റെിലെ കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. സെന്റ് സ്റ്റീഫന്‍ സ്‌കൂളിലെ അധ്യാപികയായ സിസ്റ്റര്‍ സൂസന്‍ ആണ് മരിച്ചത്. കിണറിന് സമീപത്ത് രക്തക്കറകള്‍ കണ്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ 9 മണിയോടെയായിരുന്നു സംഭവം.

മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ കീഴിലുള്ള സ്‌കൂളില്‍ 12 വര്‍ഷമായി അധ്യാപികയായി ജോലിനോക്കുന്ന വ്യക്തി കൂടിയാണ് സൂസന്‍. വിവരമറിഞ്ഞെത്തിയ പോലീസ് ഫയര്‍ ഫോഴ്‌സ് സംഘം മൃതദേഹം പുറത്തെടുത്തു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍