UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നീതി ലഭ്യമാക്കാന്‍ ഇടപെടണം, അയാള്‍ ശക്തനാണ്; വത്തിക്കാന് കന്യാസ്ത്രീയുടെ കത്ത്

ജലന്ധര്‍ ബിഷപ്പിനെതരെ ഇതിനുമുന്‍പും പല കന്യാസ്ത്രീകളും പരാതി നല്‍കിയിട്ടുണ്ട്. ഇത്തരം പരാതിക്കാരെ മറ്റ് സംസ്ഥാനങ്ങളിലേക്ക് മാറ്റി ആരോപണങ്ങള്‍ ഒതുക്കുകയാണ് പതിവ്.

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ നല്‍കിയ പരാതി ഒതുക്കാന്‍ ശ്രമിക്കുന്നെന്ന് ആരോപിച്ച് കന്യാസ്ത്രീ വത്തിക്കാന് നല്‍കിയ പരാതി പുറത്ത്. ഇന്ത്യയിലെ വത്തിക്കാന്‍ പ്രതിനധിക്കും സഭകളിലെ ഉന്നതരായ 21 ബിഷപ്പുമാര്‍ക്കമാണ് പരാതിക്കാരി കത്ത് നല്‍കിയിട്ടുള്ളത്.

ജലന്ധര്‍ ബിഷപ്പിനെതരെ ഇതിനുമുന്‍പും പല കന്യാസ്ത്രീകളും പരാതി നല്‍കിയിട്ടുണ്ട്. ഇത്തരം പരാതിക്കാരെ മറ്റ് സംസ്ഥാനങ്ങളിലേക്ക് മാറ്റി ആരോപണങ്ങള്‍ ഒതുക്കുകയാണ് പതിവ്. അഞ്ചു വര്‍ഷത്തിനിടെ ബിഷപ്പുമായുള്ള പ്രശ്‌നത്തിന്റെ പേരില്‍ 20 കന്യാസ്ത്രീകള്‍ മിഷണറീസ് ഓഫ് ജീസസ് വിട്ടുപോയിട്ടുണ്ട്. സഭയിലെ കന്യാസ്ത്രീകളെ കഴുകന്‍ കണ്ണുകളോടെയാണ് ബിഷപ്പ് ഫ്രാങ്കോ കാണുന്നതെന്നും പരാതി ആരോപിക്കുന്നു.

പണവും സ്വാധീനവുമാണ് ഫ്രാങ്കോ മുളയ്ക്കലിന്റെ ശക്തി. ഉന്നത പോലീസ് ഉദ്യോഗസ്ഥരെയും സര്‍ക്കാരിനെയും വരെ സ്വാധീനിച്ചിരിക്കുകയാണ്. സഭ ബിഷപ്പിനെയും പുരോഹിതരെയും മാത്രമാണ് പരിഗണിക്കുന്നതും സംരക്ഷിക്കുന്നതും. കന്യാസ്ത്രീകളെ പരിഗണിക്കുന്നില്ല. ബിഷപ്പിനെ മാറ്റണമെന്ന് നേരത്തെ തന്നെ ബന്ധപ്പെട്ടവരോട് അഭ്യര്‍ഥിച്ചിരുന്നു. പരാതിനല്‍കിയ ശേഷവും തനിക്ക് നേരിട്ടത് ദുരനുഭവങ്ങളാണെന്നും കത്തില്‍ പരാതിക്കാരി ആരോപിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍