UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പത്തനാപുരത്തെ സിസ്റ്ററുടെ ദുരൂഹമരണം ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

സിസ്റ്റര്‍ സുസന്റെ വയറില്‍ നാഫ്തലിന്‍ ഗുളിക ലഭിച്ചിട്ടുണ്ട്. കൈത്തണ്ടളിലെ മുറിവുകള്‍ക്ക് പുറമെ മറ്റ് ബല പ്രയോഗത്തിന്റെ പാടുകളോ മുറിവുകളോ കണ്ടെത്തിയിട്ടില്ലെന്നും അധികൃതര്‍ അറിയിക്കുന്നു.

പത്തനാപുരം കോണ്‍വെന്റ് കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് കന്യാസ്ത്രീ മുങ്ങിരിച്ചതാണെന്ന് സൂചന. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം പൊലീസിനു ലഭിച്ച നിഗമനങ്ങളാണു മുങ്ങിമരണമെന്നു സൂചിപ്പിക്കുന്നത്. കിണറ്റിലെ വെള്ളം തന്നെയാണു ശരീരത്തിനകത്തും ഉള്ളത്. സിസ്റ്റര്‍ സുസന്റെ വയറില്‍ നാഫ്തലിന്‍ ഗുളിക ലഭിച്ചിട്ടുണ്ട്. കൈത്തണ്ടളിലെ മുറിവുകള്‍ക്ക് പുറമെ ശരീരത്തില്‍ മറ്റ് ബല പ്രയോഗത്തിന്റെ പാടുകളോ മുറിവുകളോ കണ്ടെത്തിയിട്ടില്ലെന്നും അധികൃതര്‍ അറിയിക്കുന്നു. അന്‍പതോളം കന്യാസ്ത്രീകളുള്ള മഠത്തില്‍ സിസ്റ്റര്‍ സൂസന്‍ മുറിയില്‍ തനിച്ചായിരുന്നു കഴിഞ്ഞിരുന്നത്.ഈ മുറിയില്‍ നിന്നും കൈമുറിക്കാന്‍ ഉപയോഗിച്ച കത്തി കണ്ടെടുത്തിട്ടുണ്ട്. മുറി മുതല്‍ കിണര്‍ വരെയുള്ള വഴിയിലും കിണറിന്റെ തൂണുകളിലും രക്തക്കറകളുണ്ടായിരുന്നു.

കൊല്ലം പത്തനാപുരത്ത് സെന്റ് സ്റ്റീഫന്‍സ് സ്‌കൂളിലെ അദ്ധ്യാപിക സൂസന്‍ മാത്യൂ(54)വിനെ ഞായറാഴ്ച രാവിലെ ഒന്‍പത് മണിയോടെയാണ് ഓര്‍ത്തഡോക്‌സ് സഭക്ക് കീഴിലുള്ള മൗണ്ട് താബോര്‍ ദയറാ കോണ്‍വെന്റിലെ കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസും ഫയര്‍ഫോഴ്‌സും എത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹം സിസ്റ്റര്‍ സൂസന്റേതാണെന്ന് മനസിലായത്. കുണ്ടറ കിഴക്കേ കല്ലട കൊടുവിള ചിറ്റൂര്‍ പരേതരായ ഇട്ടി കോശി റാഹേലമ്മ ദമ്പതികളുടെ ഏഴു മക്കളില്‍ ആറാമത്തെയാളാണ് സിസ്റ്റര്‍ സൂസന്‍.

അതേസമയം, സിസ്റ്ററിന് നാളുകളായി മാനസിക വിഷമമുണ്ടായിരുന്നുവെന്ന് സഹോദരി ലാലി പ്രതികരിച്ചു. തൈറോയിഡുമായി ബന്ധപ്പെട്ട് സിസ്റ്റര്‍ സൂസന്‍ നാളുകളായി ചികിത്സയിലായിരുന്നു. ഇതേ തുടര്‍ന്ന് സൂസന് ഭയമുണ്ടായിരുന്നുവെന്നുമാണ് സഹോദരിയുടെ വെളിപ്പെടുത്തല്‍. കഴിഞ്ഞ മാസം 15 മുതല്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലായിരുനെന്നും ബന്ധുക്കള്‍ പൊലീസിനോടു പറഞ്ഞിരുന്നു. അസ്വാഭാവിക മരണത്തിനാണു പൊലീസ് കേസെടുത്തിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍