UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സിസ്റ്റര്‍ സൂസന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന്; കന്യാസ്ത്രീയെ മരണം ഭയം അലട്ടിയിരുന്നെന്ന് സഹോദരി

തൈറോയിഡുമായി ബന്ധപ്പെട്ട് സിസ്റ്റര്‍ സൂസന്‍ നാളുകളായി ചികിത്സയിലായിരുന്നു.

പത്തനാപുരത്ത് കോണ്‍വെന്റ് കിണറില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സിസ്റ്റര്‍ സൂസന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന്. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജിലാണ് പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍.  ഇന്‍ക്വസ്റ്റ് നടപടികള്‍  ഇന്നലെ പൂര്‍ത്തിയാക്കിയിരുന്നു.  പോസ്റ്റ്‌മോര്‍ട്ടത്തോടെ മരണം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ശാസ്ത്രീയ വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ്. മരണകാരണം ഇന്ന് ഉച്ചയോടെ വെളിവാകുമെന്നും അധികകൃതര്‍ പ്രതികരിച്ചു.

അതേസമയം, സിസ്റ്ററിന് നാളുകളായി മാനസിക വിഷമമുണ്ടായിരുന്നുവെന്ന് സഹോദരി ലാലി പ്രതികരിച്ചു. തൈറോയിഡുമായി ബന്ധപ്പെട്ട് സിസ്റ്റര്‍ സൂസന്‍ നാളുകളായി ചികിത്സയിലായിരുന്നു. ഇതേ തുടര്‍ന്ന് സൂസന് ഭയമുണ്ടായിരുന്നുവെന്നുമാണ് സഹോദരിയുടെ വെളിപ്പെടുത്തല്‍.

കൊല്ലം പത്തനാപുരത്ത് സെന്റ് സ്റ്റീഫന്‍സ് സ്‌കൂളിലെ അദ്ധ്യാപികയും കൊല്ലം കല്ലട സ്വദേശിയായ സൂസന്‍ മാത്യൂ(54)വിനെ ഞായറാഴ്ച രാവിലെ ഒന്‍പത് മണിയോടെയാണ് ഓര്‍ത്തഡോക്‌സ് സഭക്ക് കീഴിലുള്ള മൗണ്ട് താബോര്‍ ദയറാ കോണ്‍വെന്റിലെ കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ രണ്ട് കൈത്തണ്ടകളും മുറിച്ച നിലയിലായിരുന്നു മൃതദേഹം. പൊലീസും ഫയര്‍ഫോഴ്‌സും എത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹം സിസ്റ്റര്‍ സൂസന്റേതാണെന്ന് മനസിലായത്. വിശദപരിശോധനയില്‍ കിണറിന്റെ തൂണിലും സമീപത്തും രക്തപ്പാടുകളും കണ്ടെത്തി. സിസ്റ്ററിന്റെ മുറിയില്‍ നിന്ന് കിണറ്റിലേക്കുള്ള വഴിയിലും രക്തപ്പാടുകളും വലിച്ചിഴച്ച പാടുകളുമുണ്ടായിരുന്നു. മുടിമുറിച്ച നിലയിലായിരുന്നു മൃതദേഹം.

സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയിതിട്ടുള്ള പോലീസ് മഠത്തിലെ മറ്റ് അന്തേവാസികളുടേതുള്‍പ്പെടെ മൊഴിയെടുത്ത് കൊണ്ടിരിക്കുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍