UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പ്രതിഷേധം ശക്തമാക്കുന്നു; കന്യാസ്ത്രീയുടെ സഹോദരിയും നിരാഹാര സമരത്തിന്

തിങ്കളാഴ്ച മുതലായിരിക്കും ഇവരുടെ അനിശ്ചിത കാല നിരാഹാര സമരം

ജലന്ധര്‍ ബിഷായിരുന്ന ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീ നല്‍കിയ ബലാല്‍സംഗക്കേസില്‍ നടപടി വൈകുന്നതില്‍ പ്രതിഷേധിച്ച് കൊച്ചിയില്‍ തുടരുന്ന സമരം ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി പരാതിക്കാരിയായ കന്യാസ്ത്രീയുടെ സഹോദരി അടുത്ത ദിവസം മുതല്‍ നിരാഹാര സമരത്തിനിറങ്ങും. തിങ്കളാഴ്ച മുതലായിരിക്കും ഇവരുടെ അനിശ്ചിത കാല നിരാഹാര സമരം

സമരം ഒമ്പതാം ദിവസം പിന്നിടുമ്പോള്‍ കന്യാസ്ത്രീകള്‍ക്ക് പിന്തുണ അറിയിച്ചെത്തുന്ന പ്രമുഖര്‍ അടക്കമുള്ളവരുടെ എണ്ണത്തിലും വന്‍ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. ഞായറാഴ്ച രാവിലെ നടന്ന കണ്‍വെന്‍ഷന്‍ കവി കുരീപ്പുഴ ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. ആലങ്കോട് ലീലാകൃഷ്ണന്‍, സിആര്‍ നീലകണ്ഠന്‍, ഷാനിമോള്‍ ഉസ്മാന്‍ എന്നിവര്‍ക്ക് പുറമെ കെഎസ്യു സംസ്ഥാന അധ്യക്ഷന്‍ കെഎം അഭിജിത് സിറോ മലബാര്‍ സഭയിലെ തന്നെ വൈദികരും സമരത്തിന് പിന്തുണയുമായെത്തി. കൊച്ചിയിലെ സമരത്തിന് പുറമെ മറ്റ് പല കേന്ദ്രങ്ങളിലും പ്രതിഷേധങ്ങള്‍ ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്. ചിലയിടങ്ങളില്‍ പള്ളികള്‍ കേന്ദ്രീകരിച്ചും ബിഷപ് ഫ്രാങ്കോയുടെ ചിത്രങ്ങള്‍ കത്തിച്ചു.

അതിനിടെ, സമരത്തിന്റെ ഭാഗമായി നിരാഹാരം അനുഷ്ടിച്ചിരുന്ന സ്റ്റീഫന്‍ മാത്യുവിനെ ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്തു നീക്കി. ഡോക്ടര്‍മാരെത്തി പരിശോധിച്ച ശേഷമായിരുന്നു നിരാഹാരത്തിനിരുന്ന രണ്ടാമത്തെയാളായിരുന്ന സ്റ്റീഫന്‍ മാത്യുവിനെ നീക്കിയത്. അലോഷ്യ ജോസഫാണ് ഇപ്പോള്‍ നിരാഹാരമിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍