UPDATES

ബിഷപ്പ് ഫ്രാങ്കോയുടെ വിശ്വസ്തന്റെ പക്കല്‍ നിന്നും 10 കോടി രൂപ കണ്ടെത്തിയത് ചാക്കില്‍ കെട്ടിയ നിലയില്‍

എന്‍ഫോഴ്സ്മെന്റിന്റെ നിര്‍ദേശപ്രകാരം ഖന്ന എസ് എസ് പി ദ്രൂവ് ദഹ്യ ആണ് കള്ളപ്പണം പിടിച്ചെടുത്തത്.

ജലന്ധര്‍ രൂപതാ വൈദികന്‍ ഫാ.ആന്റണി മാടശ്ശേരിയില്‍ നിന്ന് എന്‍ഫോഴ്സ്മെന്റ് 10 കോടി രൂപ കണ്ടെത്തിയത് ചാക്കില്‍ കെട്ടിയ നിലയില്‍. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ഏറ്റവും വിശ്വസ്തനെന്നാണ് ഫാ.ആന്റണി മാടശ്ശേരി. പഞ്ചാബ് ജലന്ധര്‍ പ്രതാപ് പുരയിലുള്ള ആന്റണിയുടെ വൈദിക മന്ദിരത്തില്‍ ചാക്കില്‍കെട്ടിയ നിലയിലായിരുന്നു പണം കണ്ടെത്തിയത്.

സംഭവത്തില്‍ ആന്റണിയ്ക്കൊപ്പം ഒരു സ്ത്രീ അടക്കം മൂന്നു പേരെ കൂടി അറസ്റ്റു ചെയ്തിട്ടുണ്ട്. ഈ സ്ത്രീ ആന്റണിയുടെ ബന്ധുവാണെന്നാണ് വിവരം.എന്‍ഫോഴ്സ്മെന്റിന്റെ നിര്‍ദേശപ്രകാരം ഖന്ന എസ് എസ് പി ദ്രൂവ് ദഹ്യ ആണ് കള്ളപ്പണം പിടിച്ചെടുത്തത്. ഫ്രാങ്കോയുടെ ഏറ്റവും അടുത്തയാള്‍ എന്നും ആന്റണി അറിയപ്പെടുന്നുണ്ട്.

കന്യാസ്ത്രീ പീഡനക്കേസ് പ്രതിയായ ഫ്രാങ്കോ മുളക്കലിനെ രക്ഷിക്കാനും കേസ് അട്ടിമറിക്കാനും ആന്റണി ഇടപെട്ടിരുന്നുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

ഫ്രാന്‍സിസ്‌കന്‍ മിഷനേറിയസ് ഓഫ് ജീസസ്(എഫ്എംജെ)യുടെ ജനറലും നവജീവന്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ഡയറക്ടറുമാണ് അറസ്റ്റിലായ ഫാ. ആന്റണി മാടശ്ശേരി.

ബിഷപ്പിന്റെ സാമ്പത്തിക ഇടപാടുകളില്‍ ബിനാമിയായി നില്‍ക്കുന്നത് ഫാ. ആന്റണിയാണെന്ന് ആരോപണമുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍