UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബലാല്‍സംഗ പരാതി; ബിഷപ്പിനായി നിലപാട് മാറ്റിയ ഫാ. നിക്കോളാസ് മഠത്തില്‍; സ്വാധീനിക്കാന്‍ ശ്രമമെന്ന് കന്യാസ്ത്രീകള്‍

ബിഷപ്പിന് അനുകൂലമായ മൊഴി നല്‍കാന്‍ ഇന്ന് മഠത്തിലെത്തിയ ഫാദര്‍ നിക്കോളാസ് മണിപ്പറമ്പില്‍ പ്രേരിപ്പിച്ചെന്നാണ് പരാതിക്കാരിയെ പിന്തുണയ്ക്കുന്ന കന്യാസ്ത്രീകളുടെ ആരോപണം.

ബലന്ധര്‍ ബിഷപ്പായിരിക്കെ ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ ബലാല്‍സംഗം ചെയതെന്ന കേസില്‍ സന്യാസിനമാരെ സ്വാധീനിക്കാന്‍ ശ്രമമെന്ന് ആരോപണം. ബിഷപ്പിന് അനുകൂലമായ മൊഴി നല്‍കാന്‍ ഇന്ന് മഠത്തിലെത്തിയ ഫാദര്‍ നിക്കോളാസ് മണിപ്പറമ്പില്‍ പ്രേരിപ്പിച്ചെന്നാണ് പരാതിക്കാരിയെ പിന്തുണയ്ക്കുന്ന കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകളുടെ ആരോപണം. കേസിന്റെ തുടക്കത്തില്‍ കന്യാസ്തീക്കൊപ്പം നില്‍ക്കുകയും പിന്നീട് മൊഴിമാറ്റുകയും ചെയ്ത വ്യക്തിയാണ് പരാതിക്കാരിയുടെ ഇടവകയായ കോടനാട്ടെ വികാരിയായ ഫാ. നിക്കോളാസ് മണിപ്പറമ്പില്‍.

എന്നാല്‍ സ്വാധീനത്തിന് വഴങ്ങില്ലെന്നും അന്വേഷണ സംഘത്തോട് പൂര്‍ണമായും സഹകരിക്കുമെന്നും കന്യാസ്ത്രീകള്‍ പറയുന്നു. പരാതിയില്‍ നിന്നും ഒരുകാരണവശാലും പിന്നോട്ട് പോവില്ലെന്നും പരാതിക്കാരിക്ക് നീതിതേടിയുള്ള സമരത്തിന് ന്തൃത്വം നല്‍കിയ സിസ്റ്റര്‍ അനുപമ പ്രതികരിച്ചു.

അതിനിടെ, ഫ്രാങ്കോ മുളയ്ക്കല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുമെന്ന കാരണം ചൂണ്ടിക്കാട്ടി കേസില്‍ സാക്ഷികളുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ അന്വേഷണ സംഘം നീക്കം തുടങ്ങി. ഇതിനായി അന്വേഷണ സംഘം കോടതിയെ സമീപിക്കുമെന്നം റിപ്പോര്‍ട്ടുകള്‍ പറയുന്നു. നേരത്തെ പരാതിക്കാരിയുടെ ഇടവകയായ കോടനാട്ടെ വികാരി നിലപാട് മാറ്റിയപശ്ചാത്തലത്തില്‍ കൂടിയാണ് പോലീസ് നടപടി. പോലീസ് ക്യാമറയില്‍ പകര്‍ത്തിയ മൊഴിയായിരുവന്നു വികാരി മാറ്റിപ്പറഞ്ഞത്. സമാനമായ സാഹചര്യം ഒഴിവാക്കുകയും രഹസ്യ മോഴി രേഖപ്പെടുത്തുന്നതിലൂടെ പോലീസ് ലക്ഷ്യമിടുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍