UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ചോദ്യം ചെയ്യല്‍ കേന്ദ്രത്തില്‍; നടപടികള്‍ മണിക്കൂറൂകള്‍ നീണ്ടേക്കും

11 മണിയോടെയാണ് അദ്ദേഹം കേന്ദ്രത്തിലെത്തിയത്. മാധ്യമ പ്രവര്‍ത്തകരുടെ ശ്രദ്ധയില്‍പ്പെടാതെ നാടകീയമായിട്ടായിരുന്നു ബിഷപ്പ് തൃപ്പൂണിത്തറയിലെത്തിയത്.

കന്യാസ്ത്രിയെ മഠത്തില്‍ വച്ച് ബലാല്‍സംഗം ചെയ്‌തെന്ന കേസില്‍ ജലന്ധര്‍ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കല്‍ തൃപ്പൂണിത്തറയിലെ പോലീസിന്റെ പ്രത്യേക ചോദ്യം ചെയ്യല്‍ കേന്ദ്രത്തില്‍ ഹാജരായി. രാവിലെ 10-നുമുമ്പ് ഹാജരാകണമെന്നാവശ്യപ്പെട്ടായിരുന്നു ബിഷപ്പിന് നോട്ടീസ് നല്‍കിയിരുന്നത്. എന്നാല്‍ 11 മണിയോടെയാണ് അദ്ദേഹം കേന്ദ്രത്തിലെത്തിയത്. മാധ്യമ പ്രവര്‍ത്തകരുടെ ശ്രദ്ധയില്‍പ്പെടാതെ മുഴുവനായി മറച്ചരീതിയിലുള്ള സ്വകാര്യ കാറില്‍ നാടകീയമായിട്ടായിരുന്നു ബിഷപ്പ് തൃപ്പൂണിത്തറയിലെത്തിയത്.

പഞ്ചാബില്‍ നിന്നും ഇന്നലെയാണ് ഫ്രാങ്കോ മുളയ്ക്കല്‍ കേരളത്തിലെത്തിയത്. തൃപ്പൂണിത്തറയിലെ ക്രൈംബ്രാഞ്ച് ഓഫീസിനോട് ചേര്‍ന്നുള്ള ആധുനിക ചോദ്യം ചെയ്യല്‍ കേന്ദ്രത്തിലാണ് നടപടികള്‍ പുരോഗമിക്കുക. മുറിയില്‍ അഞ്ച് ക്യാമറകള്‍ ഉള്‍പ്പെടെ ആധുനിക രീതിയിലുള്ള സൗകര്യങ്ങളാണ് ബിഷപ്പിനെ ചോദ്യം ചെയ്യാനായി ഒരുക്കിയിരിക്കുന്നത്. സജ്ജമാക്കിയിട്ടുണ്ട്. ബിഷപ്പിന്റെ മൊഴി എടുക്കുന്നത് പൂര്‍ണമായും ചിത്രീകരിക്കുമെന്നും പൊലീസ് വിശദമാക്കുന്നു.

വിവിധ ഘട്ടങ്ങളായിട്ടായിരിക്കും ബിഷപ്പിന്റെ ചോദ്യം ചെയ്യലെന്നാണ് പോലീസില്‍ നിന്ന ലഭിക്കുന്ന വിവരം. ആദ്യഘട്ടത്തില്‍ ബിഷപ്പിന്‍ മൊഴിയെടുക്കുകയും, പിന്നീട് മൊഴികളിലെയും സാക്ഷി മൊഴികളിലേയും വൈരുദ്ധ്യം കണ്ടെത്തി നടപടികളിലേക്ക് കടക്കുമെന്നാണ് സൂചന. ഈ സാഹചര്യത്തില്‍ ഇന്നത്തെ നടപടികള്‍ മണിക്കൂറുകള്‍ നീണ്ടേക്കുമെന്നും റിപോര്‍ട്ടുകള്‍ പറയുന്നു.

അതിനിടെ, ബലാല്‍സംഗക്കേസ് അന്വേഷിക്കുന്ന സംഘം ചോദ്യം ചെയ്യലിന്റെ മുന്നോടിയായി കൊച്ചി റേഞ്ച് ഐജി വിജയ് സാഖറേയെയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കോട്ടയം എസ് പിയും ഐജിയുടെ ക്യാമ്പ് ഓഫീസിലെത്തിയിരുന്നു. ജലന്ധറില്‍ നിന്നെത്തിയ ബിഷപ്പ് തൃശൂരിലെ ബന്ധുവീട്ടില്‍ നിന്നായിരുന്നു എറണാകുളത്തേക്ക് തിരിച്ചതെന്നാണ് റിപോര്‍ട്ടുകള്‍.

ആതേസമയം തെളിവ് ലഭിച്ചാല്‍ മാത്രമേ ബലാല്‍സംഗക്കേസില്‍ ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ഉണ്ടാകൂ എന്ന് കോട്ടയം എസ്പി ഹരിശങ്കര്‍ പ്രതികരിച്ചു. ബിഷപ്പിന്റെയും കന്യാസ്ത്രീയുടെയും സാക്ഷികളുടെയും മൊഴികള്‍ വിലയിരുത്തും. വിശദമായി പരിശോധനകള്‍ക്ക് ശേഷമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകൂ. ബിഷപ്പ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി 25 ന് കേള്‍ക്കാനിരിക്കുന്നത് അറസ്റ്റ് ചെയ്യുന്നതിന് തടസ്സമല്ലെന്നും അദ്ദഹം വ്യക്തമാക്കി. ചോദ്യംചെയ്യല്‍ കേന്ദ്രത്തിലേക്ക് പുറപ്പെടുന്നതിനു മുന്‍പായിയിരുന്നു എസ്പിയുടെ പ്രതികരണം.

Also Read- കേരളത്തിന്റെ സ്ത്രീ മുന്നേറ്റ ചരിത്രത്തില്‍ മുകളിലെഴുതി വയ്ക്കേണ്ട പേരുകളാണ് ഈ കന്യാസ്ത്രീകളുടേത്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍