UPDATES

ന്യൂസ് അപ്ഡേറ്റ്സ്

14 ദിവസത്തേക്ക് റിമാന്‍ഡ്‌ചെയ്തു; ബിഷപ്പ് ഇനി പാല സബ് ജയിലില്‍

കേസില്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട ബിഷപ്പ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി വീണ്ടും മാറ്റി വച്ചു.

കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്തകേസില്‍ അറസ്റ്റിലായി പോലീസ് കസ്റ്റഡിയില്‍ കഴിയുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ സബ് ജയിലിലേക്ക് മാറ്റി. രണ്ടു ദിവസത്തെ കസ്റ്റഡി തീര്‍ന്നതിനെ തുടര്‍ന്നാണ് നടപടി. പാല കോടതി ശനിയാഴ്ച അനുവദിച്ച് രണ്ടുദിവസത്തെ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ഇന്ന് വീണ്ടും മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ഫ്രാങ്കോ മുളയ്ക്കലിനെ 14 ദിവസത്തെ റിമാന്‍ഡില്‍ വിട്ടതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ പാല സബ് ജയിലിലേക്ക മാറ്റിയത്. അടുത്തമാസം 6 വരെയാണ് റിമാന്‍ഡ് കാലാവധി.

അതിനിടെ കേസില്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട ബിഷപ്പ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി വീണ്ടും മാറ്റി വച്ചു. ഹരജി നാളെ പരിഗണിക്കുന്നതിനാണ് മാറ്റിവച്ചത്. കേസ് കെട്ടി ചമച്ചതാണെന്നും അറസ്റ്റ് നിയമവിരുരദ്ധമാണെന്നും ആരോപിച്ചായിരുന്നു ഫ്രാങ്കോ മുളയക്കല്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. കന്യാസ്ത്രീ ആദ്യം നല്‍കിയ പരാതിയില്‍ ലൈംഗിക പീഡനം ഇല്ലായിരുന്നുവെന്നും ഫ്രാങ്കോ മുളയ്ക്കല്‍ ആരോപിക്കുന്നു.

തനിക്കെതിരെ മറ്റ് ക്രിമിനല്‍ കേസുകള്‍ ഇല്ലെന്നും കന്യാസ്ത്രീയും കുടുംബവും തന്നെ ഭീഷണിപ്പെടിത്തിയിട്ടുണ്ടെന്നും ഫ്രങ്കോ മുളയ്ക്കല്‍ പരാതിയില്‍ പറയുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ബിഷപ്പ് ഹൗസ് പിആര്‍ഒ ജൂണ്‍ 21 നു കോട്ടയം എസ്പിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും ഫ്രാങ്കോ മുളയ്ക്കല്‍ വ്യക്തമാക്കുന്നു.

പീഡിക്കപ്പെട്ട കന്യാസ്ത്രീക്കു വേണ്ടി മിണ്ടാത്തവര്‍ എത്ര വേഗമാണ് എനിക്കെതിരെ നടപടിയെടുത്തത്; സി. ലൂസി സംസാരിക്കുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍