UPDATES

കന്യാസ്ത്രീകളെ സ്വാധീനിക്കാന്‍ കോടനാട് വികാരി മഠത്തിലെത്തിയത് കൊലക്കേസ് പ്രതിക്കൊപ്പം

2011 ല്‍ കര്‍ഷക നേതാവ് തോമസ് എന്ന തൊമ്മിയെ റബ്ബര്‍ തോട്ടത്തില്‍ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതിയാണ്.

ബിഷപ്പിന് അനുകൂലമായി മൊഴി നല്‍കാന്‍ പ്രേരിപ്പിക്കാന്‍ കുറിവിലങ്ങാട്ടെ മഠത്തിലെത്തിയെന്ന് കന്യസ്ത്രീകള്‍ ആരോപിച്ച ഫാ. നിക്കോളാസ് മണിപ്പറമ്പിലിന് അകമ്പടി വന്നത് കൊലക്കേസ് പ്രതിയെന്ന് റിപ്പോര്‍ട്ട്. പ്രമാദമായ തൊമ്മി വധക്കേസിലെ പ്രതി സജി മൂക്കന്നൂരാണ് വൈദികനൊപ്പം കഴിഞ്ഞ ദിവസം മഠത്തിലെത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ മാധ്യമങ്ങള്‍ പുറത്തുവിട്ടു. വൈദികന്‍ മഠത്തിലെത്തിയ വാഹനം ഓടിച്ചിരുന്ന സജി 2011 ല്‍ കര്‍ഷക നേതാവ് തോമസ് എന്ന തൊമ്മിയെ റബ്ബര്‍ തോട്ടത്തില്‍ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതിയാണ്. സജി മഠത്തിനുള്ളില്‍ പ്രവേശിക്കുന്ന ദൃശ്യങ്ങളും വാര്‍ത്താ ചാനലുകളായ ഏഷ്യാനെറ്റ് ന്യൂസ്, മനോരമ ന്യൂസ്, മാതൃഭൂമി എന്നിവ പുറത്തുവിട്ടു.

കോഴിയിറച്ചി വ്യാപാരത്തിലെ തര്‍ക്കത്തെ തുടര്‍ന്നുണ്ടായ വ്യക്തി വൈരാഗ്യമാണ് തമിഴ്‌നാട്ടിലെ ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ചുള്ള കൊലപാതകത്തില്‍ കലാശിച്ചത്. കേസിലെ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് അറസ്റ്റിലായ ഇയാള്‍ രണ്ട് മാസം റിമാന്‍ഡിലായിരുന്നു. അതേസമയം, സജി കൊലക്കേസ് പ്രതിയാണെന്ന് അറിഞ്ഞിരുന്നില്ലെന്നാണ് ഫാ.നിക്കോളാസ് മണിപ്പറമ്പില്‍ പ്രതികരിച്ചതായി മാതൃഭൂമി റിപോര്‍ട്ട് ചെയ്യുന്നു.

കോടനാട് ഇടവക വികാരി ഫാ. നിക്കോളാസ് മണിപ്പറമ്പില്‍ മഠത്തിലെത്തി സ്വാധീനിക്കാനാണെന്ന് സിസ്റ്റര്‍ അനുപമയാണ് കഴിഞ്ഞ ദിവസം ആരോപിച്ചത്.  “പോലീസില്‍ പരാതി നല്‍കിയതും സമരപ്പന്തലില്‍ പോയതും ശരിയായില്ലെന്ന് നിക്കോളാസ് മണിപ്പറമ്പില്‍ പറഞ്ഞു. സഭയെ അധിക്ഷേപിക്കാന്‍ ശ്രമിച്ചെന്നു കുറ്റപ്പെടുത്തി ഫാദര്‍ കുറ്റപ്പെടുത്തി”യെന്നും സിസ്റ്റര്‍ അനുപമ പ്രതികരിച്ചിരുന്നു. കന്യാസ്ത്രീ ബലാല്‍സംഗക്കേസിന്റെ തുടക്കത്തില്‍ പരാതിക്കാരിക്ക് അനുകൂലമായി രംഗത്തെത്തിയ ഫാ. നിക്കോളാസ് പിന്നീട്  ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പിന്തുണയ്ക്കുകയായിരുന്നു.

ശനിയാഴ്ച രാവിലെ 11.30 –ഓടെ മഠത്തിലെത്തിയ വികാരി അരമണിക്കൂറിലധികം മഠത്തില്‍ ചിലവിട്ടിരുന്നു. കന്യാസ്ത്രീ ഇടവകാംഗമായതിനാല്‍ സന്ദര്‍ശിക്കാനെത്തി എന്നാണ് നിക്കോളാസ് മണിപ്പറമ്പില്‍ മാധ്യമങ്ങളോട് പറഞ്ഞത്. വിവാദങ്ങള്‍ ഉണ്ടായത് തെറ്റിദ്ധാരണ മൂലമായിരുന്നെന്നും ഫാദര്‍ പറഞ്ഞിരുന്നു.

അതേസമയം കോടനാട് പള്ളി വികാരി കന്യാസ്ത്രീകളെ ‘ഉപദേശി’ക്കാനാണ് മഠത്തില്‍ പോയതെന്ന് അറിഞ്ഞിരുന്നില്ലെന്ന് പരാതിക്കാരിയായ കന്യാസ്ത്രീയുടെ സഹോദരന്‍ മാതൃഭൂമിയോട് പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രിയില്‍ അച്ചന്‍ വീട്ടിലെത്തി സഹോദരിയെ ചെന്നു കണ്ടോട്ടെ എന്നു അനുവാദം ചോദിച്ചിരുന്നതായും സഹോദരന്‍ വെളിപ്പെടുത്തി. വികാരിയായതുകൊണ്ടാണ് സമ്മതിച്ചത്. അദ്ദേഹത്തിന്റെ ഒപ്പം ഉണ്ടായിരുന്ന ആള്‍ ആരാണെന്നറിയില്ല. ഈ ഇടവകയിലെ ആളല്ല. കന്യാസ്ത്രീയുടെ സഹോദരന്‍ പറഞ്ഞു.

ഫാദര്‍ നിക്കോളാസ് മണിപ്പറമ്പില്‍ കുറവിലങ്ങാട് മഠം സന്ദര്‍ശിച്ചതിന് പിന്നില്‍

‘നിങ്ങള്‍ക്ക് മുന്‍പുണ്ടായിരുന്ന പ്രവാചകന്‍മാരെയും അവര്‍ ഇപ്രകാരം പീഡിപ്പിച്ചിട്ടുണ്ട്’: ഫ്രാങ്കോ മുളക്കലിനെ അനുകൂലിച്ച് ചങ്ങനാശ്ശേരി അതിരൂപതയുടെ സര്‍ക്കുലര്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍