UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കി; പോലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെടും

ബിഷപ്പിനായി ഇന്നുതന്നെ കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കുമെന്നാണ് വിവരം.

ബലാല്‍സംഗക്കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായി ഫ്രാങ്കോ മുളയ്ക്കലിനെ കോടതിയില്‍ ഹാജരാക്കി. ഉച്ചക്ക് ഒരുമണിയോടെയാണ് പാലാ ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയത്. ബിഷപ്പിനെ താമസിപ്പിച്ചിരുന്ന കോട്ടയം പോലീസ് ക്ലബില്‍ നിന്നും വന്‍ സുരക്ഷയോടെയാണ് ഫ്രാങ്കോ മുളയ്ക്കലിനെ കോടതിയില്‍ എത്തിച്ചത്.

കോടതിയിലും വന്‍ പോലീസ് സന്നാഹമാണ് ഹാജരാക്കുന്നതിനു മുന്നോടിയായി ഒരുക്കിയിരുന്നത്. പോലീസ് ദ്രുതകര്‍മ്മസേന എന്നിവയക്കു പുറമേ മഫ്തിയിലും പോലീസ് സംഘം കോടതിയില്‍ നിലയുറപ്പിച്ചിട്ടുണ്ട്. ജനങ്ങളില്‍ നിന്നും പ്രതിഷേധം ഉണ്ടാകാന്‍ സാഹചര്യമുള്ളതിനാലാണ് കനത്ത സുരക്ഷ ഒരുക്കിയിട്ടുള്ളത്.

കോടതിയില്‍ ഹാജരാക്കുന്ന ബിഷപ്പിനായി ഇന്നുതന്നെ കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കുമെന്നാണ് വിവരം. മുന്നുദിവസം നീണ്ട ചോദ്യം ചെയ്യല്‍ നടന്ന സാഹര്യത്തില്‍ കസ്റ്റഡിയില്‍ വിടരുതെന്നാരിക്കും പ്രതിഭാഗം കോടതിയില്‍ ബോധിപ്പിക്കുക. എന്നാല്‍ തെളിവെടുപ്പ് ഉള്‍പ്പെയുള്ള കാര്യങ്ങള്‍ക്കായി ബിഷപ്പിനെ കസ്റ്റഡിയില്‍ വേണമെന്നു പൊലീസും കോടതിയില്‍ ഉന്നയിക്കും.

അറസ്റ്റില്‍ സന്തോഷം: ഇനിയും കടമ്പകള്‍ ഏറെ; പിന്തുണയ്ക്ക് നന്ദിയെന്നും കന്യാസ്ത്രീയുടെ കൂടുംബം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍