UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സര്‍ക്കാര്‍ കന്യാസ്ത്രീകള്‍ക്കൊപ്പം തന്നെ; കോടിയേരിയെ തള്ളി മന്ത്രി ഇപി ജയരാജന്‍

കൊടിയേരിയുടെത് അദ്ദേഹത്തിന്റെ വ്യക്തിപരമായ നിലപാടാണെന്നും ജയരാജന്‍ പ്രതികരിച്ചു.

കന്യാസ്ത്രീകളടക്കമുള്ള സമരസമിതി നടത്തുന്ന സമരം ദുരൂഹമാണെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷണന്റെ നിലപാടിനെ തള്ളി മന്ത്രി ഇപി ജയരാജന്‍. സര്‍ക്കാര്‍ നിലപാട് എപ്പോഴും കന്യാസ്ത്രീകള്‍ക്കൊപ്പമാണ്. കൊടിയേരിയുടെത് അദ്ദേഹത്തിന്റെ വ്യക്തിപരമായ നിലപാടാണെന്നും ജയരാജന്‍ പ്രതികരിച്ചു. ഇപ്പോള്‍ നടക്കുന്ന അന്വേഷണം കൃത്യമായ രീതിയിലാണ് തെറ്റ് ചെയ്തവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുമെന്നും അദ്ദേഹം പറയുന്നു.
അതിനിടെ, കൊടിയേരിയുടെ പ്രസ്താവനയെ തള്ളി സമരസമിത തന്നെ നേരത്തെ രംഗത്തെത്തിയുരുന്നു.  സമരചരിത്രം സിപിഎം മറക്കരുതെന്ന് സമരസമിതി കണ്‍വീനര്‍ ഫാദര്‍ അഗസ്റ്റിന്‍ വട്ടോളി പറഞ്ഞു. മാര്‍പാപ്പ തള്ളിപ്പറഞ്ഞ വ്യക്തിയെയാണ് സിപിഎം സംരക്ഷിക്കാന്‍ ശ്രമിക്കുന്നത്. പ്രസ്താവന അങ്ങേയറ്റം വേദനാജനകമാണെന്നും സമരസമിതി അംഗങ്ങള്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

കന്യാസ്ത്രീകളടക്കമുള്ള സമരസമിതി നടത്തുന്ന സമരം സമരം ദുരുദ്ദേശപരവും രാഷ്ട്രീയ പ്രചാരണത്തിന്റെ ഭാഗമാണെന്നുമായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി കഴിഞ്ഞ ദിവസം പറഞ്ഞത്. ഇന്ന് പാര്‍ട്ടി മുഖപത്രത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലും കൊടിയേരി നിലപാട് ആവര്‍ത്തിച്ചിരുന്നു. സത്യഗ്രഹത്തിന്റെ മറവില്‍ ബിജെപിയും ആര്‍എസ്എസും വര്‍ഗീയത പടര്‍ത്താന്‍ ശ്രമിക്കുകയാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ വിരുദ്ധത ഉണ്ടാക്കാന്‍ വളമിടാന്‍ കോണ്‍ഗ്രസിലെയും യുഡിഎഫിലെയും ഒരു വിഭാഗവും ചില അരാജകവാദികളും രംഗത്തിറങ്ങിയിരിക്കുന്നു. ഇത് രാഷ്ട്രീയവും സാമൂഹ്യവുമായ അപഥസഞ്ചാരമാണെന്നുമാണ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ലേഖനത്തിലെ ആരോപണം.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍