UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ലാപ്‌ടോപ്പ് ഉടന്‍ ഹാജരാക്കണം, ഇല്ലെങ്കില്‍ ജാമ്യം റദ്ദാക്കും: ഫ്രാങ്കോ മുളയ്ക്കലിന് പോലീസിന്റെ അന്ത്യശാസനം

അടുത്തമാസം അഞ്ചാം തിയതിക്കകം ലാപ്‌ടോപ്പ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്‍പാകെ ഹാജരാക്കണം.

കന്യാസത്രീ ബലാല്‍സംഗക്കേസില്‍ ജാമ്യത്തിലിറങ്ങിയ ജലന്ധര്‍ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ വീണ്ടും പോലീസ്. ഉദ്യോഗസ്ഥര്‍ നിരന്തരം ആവശ്യപ്പെട്ടിച്ചും ലാപ്‌ടോപ്പ് ഹാജരാക്കാത്ത ബിഷപ്പിന്റെ നടപടിയാണ് പോലീസിനെ അന്ത്യശാസനം നല്‍കുന്നതിലേക്ക് നീണ്ടത്.
അടുത്തമാസം അഞ്ചാം തിയതിക്കകം ലാപ്‌ടോപ്പ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്‍പാകെ ഹാജരാക്കിയില്ലെങ്കില്‍ ജാമ്യം റദ്ദാക്കുന്നതടക്കം നടപടികള്‍ സ്വീകരിക്കുമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കി.

2016ല്‍ പരാതിക്കാരിയായ കന്യാസ്ത്രീക്കെതിരേ ബിഷപ്പ് ഒരു അന്വേഷണം നടത്താന്‍ ഉത്തരവിട്ടിരുന്നെന്നും. ഇതിന്റെ പ്രതികാര നടപടിയാണ് തനിക്കെതിരായ നടപടിയെന്നുമായിരുന്നു ഫ്രാങ്കോ മുളയ്ക്കലിന്റെ ആരോപണം. എന്നാല്‍ കന്യാസ്ത്രീയുടെ ബന്ധുഉന്നയിച്ച ആരോപണത്തിന്റെ മേലില്‍ പുറപ്പെടുവിച്ചെന്ന് പറയുന്ന അന്വേഷണ ഉത്തരവ് വ്യാജമാണെന്നും ഇത് തെളിയിക്കാനാണ് ലാപ്‌ടോപ് ആവശ്യപ്പെട്ടതെന്നും പൊലീസ് പറയുന്നു. ഉത്തരവിന്റെ പകര്‍പ്പും ബിഷപ്പ് ഹാജരാക്കിയിരുന്നു. അന്വേഷണത്തില്‍ കന്യാസ്ത്രീ ബിഷപ്പിനെതിരെ പരാതി നല്‍കിയതിന് ശേഷമാണ് ഈ ഉത്തരവിറക്കിയതെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു.

24 ദിവസത്തെ റിമാന്‍ഡ് തടവിന് ശേഷം കഴിഞ്ഞ ആഴ്ചയാണ് കേരളത്തില്‍ പ്രവേശിക്കരുതെന്ന ഉപാധിയോടെ ബിഷപ്പ് ജാമ്യത്തിലിറങ്ങിയത്.

ഫാ.കുര്യാക്കോസ് കാട്ടുതറയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനെത്തിയ സിസ്റ്റര്‍ അനുപമയേയും സംഘത്തെയും പള്ളിമേടയില്‍ നിന്നും പുറത്താക്കി

ബാലപീഡന കുറ്റം ചുമത്തപ്പെട്ട വൈദികന്‍ വീണ്ടും അള്‍ത്താരയില്‍; തൃശൂര്‍ രൂപതയ്‌ക്കെതിരേ വിശ്വാസികളുടെ പ്രതിഷേധം

‘അവരെന്നേ കാട്ടുതറ അച്ചന്റെ ജീവിതം തല്ലിത്തകര്‍ത്തിരുന്നു’

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍