UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തെളിവുകള്‍ ഹാജരാക്കാന്‍ വെല്ലുവിളി; ബലാത്സംഗക്കേസില്‍ നിലപാട് മാറ്റി കന്യാസ്ത്രീയുടെ ഇടവക വികാരി

ബിഷപ്പിനെതിരേ ശക്തമായ തെളിവുണ്ടെന്ന് പറഞ്ഞാണ് മുന്നുമാസം മുന്‍പ് ഇവര്‍ തന്നെ കണ്ടത്. എന്നാല്‍ ഒരു തെളിവു പോലും തന്നെ കാണിച്ചിരുന്നില്ല.

ജലന്ധര്‍ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കലിനെതിരേ കന്യാസ്ത്രീ നല്‍കിയ ബലാല്‍സംഗപരാതിയില്‍ നിലപാട് മാറ്റി പ്രധാന സാക്ഷികളിലൊരാളായ പരാതിക്കാരിയുടെ ഇടവക വികാരി. കന്യാസ്ത്രീ തന്നെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നെന്നാണ് ഫാദര്‍ നിക്കോളാസ് മണിമലപ്പറമ്പിലിന്റെ പുതിയ നിലപാട് . ബിഷപ്പിനെതിരേ ശക്തമായ തെളിവുണ്ടെന്ന് പറഞ്ഞാണ് മുന്നുമാസം മുന്‍പ് ഇവര്‍ തന്നെ കണ്ടത്. എന്നാല്‍ ഒരു തെളിവു പോലും തന്നെ കാണിച്ചിരുന്നില്ല. സമരവുമായി തെരുവിലിറങ്ങുന്നതിന് മുന്‍ ഇവരുടെ പക്കലുള്ള തെളിവുകള്‍ പോലീസിന് സമര്‍പ്പിക്കണമായരുന്നെന്നും ഫാദര്‍ പറയുന്നു. മനോരമ ന്യൂസിനോടാണ് ഫാ. നിക്കോളാസ് ഇക്കാര്യം പറഞ്ഞത്.

പരാതിക്കാരി തന്നെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. ഒരു തെളിവുകള്‍ പോലും താന്‍ കണ്ടിട്ടില്ല. പരാതിക്കാരിയും സമരം ചെയ്യുന്നതുമായ കന്യാസ്ത്രീകള്‍ സഭയുടെ ശത്രുക്കളാണെന്നും, തെളിവ് കൈമാറാന്‍ പരാതിക്കാരിയെ വെല്ലുവിളിക്കുന്നെന്നും കേസിലെ നിര്‍ണായക സാക്ഷികളിലൊരാളായ വികാരി പറയുന്നു. കന്യാസ്ത്രീ നല്‍കിയ പരാതിയില്‍ ഫ്രാങ്കോ മുളയ്ക്കല്‍ ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ഇന്ന് കേരളത്തിലെത്തുന്നതിന് തൊട്ടുമുന്‍പാണ് നിര്‍ണായക സാക്ഷിയുടെ മലക്കംമറിച്ചിലെന്നതും ശ്രദ്ധേയമാണ്.

Read Also – 
‘നീതിയില്ലെങ്കില്‍ നീ തീയാവുക’ എന്നതില്‍ സവര്‍ണ സ്ത്രീ ഇരട്ടത്താപ്പിന്റെ കേരള മാതൃകകള്‍

കേരളത്തിലെത്തുന്ന ബിഷപ്പിനെ നാളെ അന്വേഷണ സംഘം ചോദ്യം ചെയ്യുമെന്നാണ് വിവരം. ജലന്ധറില്‍ നിന്നും രൂപത പിആര്‍ഒ അനുയായ ഫാ. പീറ്റര്‍ കാവുംപുറം എന്നിവരോടൊപ്പമാണ് ഫ്രാങ്കോ കേരളത്തിലേക്ക് തിരിച്ചിട്ടുള്ളത്. അതേസമയം, കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ബിഷപ്പ് ഇന്ന് ഹൈക്കോടതിയെ സമീപിക്കും. ഹരജിയില്‍ കോടതി തീര്‍പ്പെടുക്കുന്നതുവരെ അറസ്റ്റ് നടപടികള്‍ വിലക്കണമെന്നും ആവശ്യപ്പെട്ടാണ് ബിഷപ്പ് കോടതിയെ സമീപിക്കുന്നത്. ഹരജി ഇന്ന് തന്നെ പരിഗണിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നുണ്ട്.

Read Also – കേരളത്തിന്റെ സ്ത്രീ മുന്നേറ്റ ചരിത്രത്തില്‍ മുകളിലെഴുതി വയ്ക്കേണ്ട പേരുകളാണ് ഈ കന്യാസ്ത്രീകളുടേത്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍