UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എയിംസ് കെട്ടിടത്തിനുള്ളിൽ മലയാളി നഴ്‌സ് തീ കൊളുത്തി മരിച്ചു

അടച്ചിട്ട മുറിയുടെ വാതിൽ തകർത്ത് അഗ്നിശമന സേനാംഗങ്ങൾ അകത്ത് പ്രവേശിപ്പിച്ചപ്പോഴേക്കും യുവതി മരിച്ചിരുന്നു.

രാജസ്ഥാനിലെ ജോധ്പുരിൽ മലയാളി നഴ്സ് തീക്കൊളുത്തി മരിച്ചു. ജോധ്പൂർ എയിംസ് ആശുപത്രിയിയെ ജീവനക്കാരിയായ ബിജു പുനോജ് എന്നയുവതിയാണ് ആശുപത്രിയിലെ അടച്ചിട്ട മുറിയിൽ ജീവനൊടുക്കിയത്. കെട്ടിടത്തിന്റെ മൂന്നാം നിലയിലുള്ള ഓപ്പറേഷന്‍ തീയേറ്ററിന് സമീപമുള്ള മുറിയില്‍ വെച്ചാണ് ഇവര്‍ തീ കൊളുത്തിയതെന്നാണ് റിപ്പോർട്ട്.

ശനിയാഴ്ച രാത്രി 8.30 ഓടെയായിരുന്നു സംഭവം. കഴിഞ്ഞ രണ്ട് വര്‍ഷമായി ബിജു പുനോജ് ജോധ്പുര്‍ എയിംസില്‍ ജോലി ചെയ്ത് വരികയായിരുന്നു യുവതി. ആശുപത്രി കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപെട്ടതോടെ നടത്തിയ പരിശോധയിലാണ് സംഭവം പുറത്തറിയിന്നത്.

അടച്ചിട്ട മുറിയുടെ വാതിൽ തകർത്ത് അഗ്നിശമന സേനാംഗങ്ങൾ അകത്ത് പ്രവേശിപ്പിച്ചപ്പോഴേക്കും യുവതി മരിച്ചിരുന്നു. അതേസമയം, കുടുംബപരമായ ചില പ്രശ്‌നങ്ങളെ തുടര്‍ന്ന് ബിജു പുനോജ് മാനസിക സംഘര്‍ഷത്തിലായിരുന്നുവെന്ന് സഹപ്രവര്‍ത്തക പറഞ്ഞു. കേരളത്തിലെ ഇവരുടെ മേല്‍വിലാസം വ്യക്തമായിട്ടില്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

Read More: നൂറ് വര്‍ഷത്തിനിടയിലെ ഏറ്റവും വരണ്ട അഞ്ച് ജൂണ്‍ മാസങ്ങളിലൊന്ന്; കേരളത്തെ കാത്തിരിക്കുന്നത് മറ്റൊരു കാലാവസ്ഥാ മാറ്റ ദുരന്തമോ?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍