UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സത്യപ്രതിജ്ഞ ചെയ്യാനെത്തിയ ബംഗാളിലെ താര എംപിമാരെ മാധ്യമപ്രവര്‍ത്തകര്‍ വളഞ്ഞു, അതൃപ്തി വ്യക്തമാക്കി നുസ്രത്തും മിമിയും

തൃണമൂല്‍ കോണ്‍ഗ്രസിന്റെ എംപിമാരാണ് ഇരുവരും. നുസ്രത് ജഹാന്‍ ബാസിര്‍ഹാത്ത് എംപിയും മിമി ചക്രബര്‍ത്തി ജാദബ്പൂര്‍ എംപിയും.

ലോക്‌സഭ എംപിമാരായി സത്യപ്രതിജ്ഞ ചെയ്യാനെത്തിയ പശ്ചിമ ബംഗാളില്‍ നിന്നുള്ള ചലച്ചിത്ര താരങ്ങള്‍ നുസ്രത് ജഹാനേയും മിമി ചക്രബര്‍ത്തിയേയും പാര്‍ലമെന്റിന് പുറത്ത് മാധ്യമങ്ങള്‍ ഏറെ നേരെ വളഞ്ഞുവച്ചു. ഫോട്ടോ എടുക്കാനും മറ്റമുള്ള ആവശ്യങ്ങള്‍ തുടക്കത്തില്‍ അനുവദിച്ച ഇരുവരും പിന്നീട് മാധ്യമപ്രവര്‍ത്തകരുടെ മോശം പെരുമാറ്റത്തില്‍ അതൃപ്തി വ്യക്തമാക്കുകയും ചെയ്തു. “നിങ്ങള്‍ ഞങ്ങളെ ഇങ്ങനെ തള്ളരുത്, ബുദ്ധിമുട്ട് മനസിലാക്കൂ” – നുസ്രത് ജഹാന്‍ പറഞ്ഞു. മര്യാദ കാണിക്കാനും അല്‍പ്പം അകലം പാലിച്ച് ഫോട്ടോ എടുക്കാനും നുസ്രത് ആവശ്യപ്പെട്ടു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ എംപിമാരാണ് ഇരുവരും. നുസ്രത് ജഹാന്‍ ബാസിര്‍ഹാത്ത് എംപിയും മിമി ചക്രബര്‍ത്തി ജാദബ്പൂര്‍ എംപിയും.

മുന്നോട്ട് പോകാനാകാത്ത വിധം മാധ്യമപ്രവര്‍ത്തകര്‍ പൊതിഞ്ഞുനിന്നതോടെയാണ് നുസ്രത് ജഹാന്‍ അതൃപ്തി പ്രകടിപ്പിച്ചത്. തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് ഇരുവരും കാറിലെത്തിയത്. തുര്‍ക്കിയില്‍ നുസ്രത് ജഹാന്റെ വിവാഹത്തിന് പോയതിനാലാണ് ഇരുവരും വൈകി സത്യപ്രതിജ്ഞക്കെത്തിയത്. നേരത്തെ പാര്‍ലമെന്റില്‍ ജീന്‍സും പാന്റ്‌സും ധരിച്ചെത്തി എന്ന് പറഞ്ഞ് ഇരുവര്‍ക്ക് നേരെയും സോഷ്യല്‍ മീഡിയില്‍ സദാചാര പൊലീസിംഗ് നടന്നിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍