UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പോലിസുകാരന്റെ ‘കിടിലന്‍’ ലുക്ക്; ആരാധന മൂത്ത് യുവതി വീടുവിട്ടിറങ്ങി

എസ്പി പങ്കെടുത്തുന്ന പരിപാടികളിലും ഓഫിസിലും നിരന്തരം യുവതി എത്തിയിരുന്നു. ഇതോടെയാണ് ഇവര്‍ പോലിസിന്റെ ശ്രദ്ധയില്‍ പെട്ടതെന്ന് വനിതാ പോലിസ് ഉദ്യോഗസ്ഥ പ്രതികരിച്ചു.

ക്രിക്കറ്റ്, സിനിമാ താരങ്ങള്‍ക്ക് കടുത്ത ആരാധകര്‍ പതിവാണ്. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്ഥമായി തന്റെ ആരാധനാപാത്രമായ പോലിസ് ഓഫിസറെ കാണാന്‍ വീടുവിട്ടിറങ്ങിയാണ് 27കാരി വാര്‍ത്തയില്‍ ഇടം നേടിയത്. ഉജ്ജയിനി പോലിസ് സൂപ്രണ്ടായി അടുത്തിടെ ചുമതലയേറ്റ സച്ചിന്‍ അതുല്‍ക്കറെ കാണുകയായിരുന്നു പഞ്ചാബ് ഹോപിയാന്‍പൂര്‍ സ്വദേശിയായ യുവതിയുടെ ലക്ഷ്യം. സാമൂഹിക മാധ്യമങ്ങളില്‍ എസ്പി പോസ്റ്റ് ചെയ്ത ചിത്രങ്ങളില്‍ ആകൃഷ്ടയായാണ് യുവതി ഉജ്ജയിനിലെത്തിയത്.

എസ്പി പങ്കെടുത്തുന്ന പരിപാടികളിലും ഓഫിസിലും നിരന്തരം യുവതി എത്തിയിരുന്നു. ഇതോടെയാണ് ഇവര്‍ പോലിസിന്റെ ശ്രദ്ധയില്‍ പെട്ടതെന്ന് വനിതാ പോലിസ് ഉദ്യോഗസ്ഥ പ്രതികരിച്ചു. അവര്‍ വളരെയധികം നിര്‍ബന്ധം പിടിക്കുകയാണ്. ഇതോടെ ഇവരെ നഗരത്തിലെ അഗതി മന്ദിരത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും പോലിസ് അറിയിച്ചു. ഇവരെ തിരിച്ചയക്കാനായി മാതാപിതാക്കളുമായി ബന്ധപ്പെട്ടിരുന്നു. എന്നാല്‍ മടങ്ങിപ്പോവാന്‍ യുവതി തയ്യാറല്ലെന്നും പോലിസ് പറയുന്നു. യുവതിക്ക് കണ്‍സിലിങ്ങ് അടക്കം നല്‍കി തിരിച്ചയക്കാനുള്ള ശ്രമത്തിലാണ് പോലിസ്.

പഞ്ചാബിലേക്ക് മടക്കി അയക്കാന്‍ രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് നാഗാഡ റെയില്‍വേ സ്‌റ്റേഷനില്‍ എത്തിച്ച യുവതി പക്ഷേ ആത്മഹത്യാ ഭീഷണി മുഴക്കിയതോടെയാണ് സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയതെന്നും പോലിസ് അറിയിച്ചു. യുവതിയുടെ ആവശ്യം എസ്പി സച്ചിന്‍ അതുല്‍ക്കറെ അറിയിച്ചെങ്കിലും തയ്യാറല്ലെന്ന മറുപടിയാണ് ലഭിച്ചതെന്നും അധികൃതര്‍ വ്യക്തമാക്കി.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍