UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഓച്ചിറ തട്ടിക്കൊണ്ട് പോവൽ; പോലീസ് അനാസ്ഥ ആരോപിച്ച് ബിന്ദു കൃഷ്ണ ഉപവാസം തുടരുന്നു

പെണ്‍കുട്ടിയുമായി ബംഗളൂരുവിലേക്ക് കടന്ന പ്രതിക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. ബംഗലൂരൂ, രാജസ്ഥാൻ എന്നിവിടങ്ങള്‍ക്ക് പുറമെ കേരളത്തിലെ വടക്കൻ ജില്ലകളിലുമാണ് ലുക്ക് ഔട്ട് നോട്ടീസ് നൽകുക.

ഓച്ചിറയിൽ രാജസ്ഥാന്‍ സ്വദേശികളുടെ 13 കാരിയായ മകളെ തട്ടിക്കൊണ്ട് പോയ കേസ് രാഷ്ട്രീയമായി ഏറ്റെടുത്ത് കോൺഗ്രസ്. കേസിൽ പോലീസ് അലംഭാവം കാണിക്കുകയാണെന്നും സ്ഥലത്തെ സിപിഎം നേതാവിന്‍റം മകൻ ഉൾപ്പെട്ടതിനാലാണ് കേസ് മുന്നോട്ട് പോകാത്തതെന്നുമാണ് കോണ്‍ഗ്രസിന്റ ആരോപണം. ഇക്കാര്യം ഉന്നയിച്ച കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ നടത്തുന്ന 24 മണിക്കൂർ ഉപവാസം തുടരുകയാണ്. പെൺകുട്ടിയുടെ വീട്ടിന് മുന്നിൽ പന്തൽകെട്ടിയാണ് ഉപവാസം പുരോഗമിക്കുന്നത്.

ഇതിന് പുറമെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉൾപ്പെടെുയള്ള മുതിർന്ന് നേതാക്കളും പെൺകുട്ടിയുടെ മാതാപിതാക്കളെ വീട്ടിലെത്തി സന്ദർശിക്കുകയും ചെയ്തു. തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ സര്‍ക്കാറിനെ പ്രതിരോധത്തിലാക്കുക എന്ന ലക്ഷ്യവും ഇതിന് പിറകിലുണ്ട്.

അതിനിടെ, പെണ്‍കുട്ടിയുമായി ബംഗളൂരുവിലേക്ക് കടന്ന പ്രതിക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. ബംഗലൂരൂ, രാജസ്ഥാൻ എന്നിവിടങ്ങള്‍ക്ക് പുറമെ കേരളത്തിലെ വടക്കൻ ജില്ലകളിലുമാണ് ലുക്ക് ഔട്ട് നോട്ടീസ് നൽകുക. പെൺകുട്ടിയെ കാണാതായിട്ട് അഞ്ച് ദിവസം പിന്നിട്ടിട്ടും കണ്ടെത്താനാകാത്തതിനാലാണ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്.

ഇതിന് പുറമെ കേസ് അന്വേഷിക്കുന്ന സംഘത്തിലും കാതലായ മാറ്റം വരുത്തി. ഓച്ചിറ എസ്ഐയും സിഐയും അന്വേഷിച്ചു കൊണ്ടിരുന്ന കേസിന്‍റെ അന്വേഷണ ചുമതല കരുനാഗപ്പള്ളി എസിപിക്ക് കൈമാറിയതാണ് ഇതിൽ പ്രധാന മാറ്റം.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍