UPDATES

അസമില്‍ ഒരു ലക്ഷം പേര്‍ കൂടി വിദേശികളായി മുദ്ര കുത്തപ്പെട്ട് പൗരത്വ പട്ടികയില്‍ നിന്ന് പുറത്ത്

കഴിഞ്ഞ വര്‍ഷം ജൂലായില്‍ പുറത്തിറക്കിയ കരട് പൗരത്വ പട്ടിക തന്നെ പേരുണ്ടായിരുന്ന 1.02 ലക്ഷം പേരാണ് ഇത്തവണ ഇന്ത്യക്കാരല്ലെന്ന് പറഞ്ഞ് പുറത്താക്കപ്പെട്ടിരിക്കുന്നത്.

അസമില്‍ ഒരു ലക്ഷം പേരെ കൂടി ദേശീയ പൗരത്വ പട്ടികയില്‍ നിന്ന് പുറത്താക്കി. കഴിഞ്ഞ വര്‍ഷം ജൂലായില്‍ പുറത്തിറക്കിയ കരട് പൗരത്വ പട്ടിക തന്നെ പേരുണ്ടായിരുന്ന 1.02 ലക്ഷം പേരാണ് ഇത്തവണ ഇന്ത്യക്കാരല്ലെന്ന് പറഞ്ഞ് പുറത്താക്കപ്പെട്ടിരിക്കുന്നത്. ജൂലായ് 11 വരെ പൗരത്വത്തിന് അവകാശവാദം ഉന്നയിക്കാന്‍ പുറത്താക്കപ്പെട്ടവര്‍ക്ക് സമയം നല്‍കിയിട്ടുണ്ട്. സുപ്രീം കോടതിയുടെ മേല്‍നോട്ടത്തിലാണ് അസമിലെ എന്‍ആര്‍സി അപ്‌ഡേഷന്‍ നടക്കുന്നത്. അന്തിമ എന്‍ആര്‍സി ജൂലായ് 31ന് പ്രസിദ്ധീകരിക്കും. എന്‍ആര്‍സിയുടെ ഭാഗമായവര്‍ക്ക് റിജക്ഷന്‍ ഓര്‍ഡറിന്റെ കോപ്പിയുമായി കോടതികളെ സമീപിക്കാം.

കഴിഞ്ഞ വര്‍ഷം ജൂലായില്‍ പുറത്തിറക്കിയ പട്ടികയില്‍ നിന്ന് 40 ലക്ഷം പേരെയാണ് പുറത്താക്കിയിരുന്നത്. ഇത് വലിയ വിവാദങ്ങളുണ്ടാക്കിയിരുന്നു. ഇതില്‍ ലക്ഷക്കണക്കിന് ആളുകള്‍ പുനപരിശോധനയ്ക്ക് അപേക്ഷ നല്‍കി.
കാര്‍ഗില്‍ യുദ്ധത്തിലടക്കം പങ്കെടുത്ത, 30 വര്‍ഷം സൈനിക സേവനം നടത്തിയ മുഹമ്മദ് സനവുള്ള അടക്കമുള്ളവര്‍, അതിര്‍ത്തിയിലെ ഫോറിനേഴ്‌സ് ഡിറ്റന്‍ഷന്‍ സെന്ററില്‍ തടവിലാക്കപ്പെട്ടത് വലിയ വിവാദമായിരുന്നു. 1951ന് ശേഷം ആദ്യമായാണ് പൗരത്വ പട്ടിക പുതുക്കുന്നത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍