കേസിലെ മൂന്നാം പ്രതിയായ ഫാദര്‍ ജോണ്‍സണ്‍ വി മാത്യുവാണ് അറസ്റ്റിലായത്. കോഴഞ്ചേരിയിലെ ഒരു വിട്ടീല്‍ നിന്നുമാണ് ഇയാളെ പൊലീസ് പിടികൂടിയത്.
കുമ്പസാര രഹസ്യം ചൂഷണം ചെയ്ത് യുവതിയെ പീഡിപ്പിച്ച കേസില്‍ ഒരു വൈദികന്‍ കൂടി അറസ്റ്റില്‍. കേസിലെ മൂന്നാം പ്രതിയായ ഫാദര്‍ ജോണ്‍സണ്‍ വി മാത്യുവാണ് അറസ്റ്റിലായത്. കോഴഞ്ചേരിയിലെ ഒരു വിട്ടീല്‍ നിന്നുമാണ് ഇയാളെ പൊലീസ് പിടികൂടിയത്. ജോണ്‍സണ്‍ വി മാത്യുവിനെ തിരുവല്ലയിലെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ചു. നാലു പ്രതികളുള്ള കേസിലെ രണ്ടാം പ്രതിയായ ഫാദര്‍ ജോബ് കെ മാത്യുവിനെ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
ഇതോടെ കേസില്‍ ഇനിയും പിടിയിലാവാനുള്ള ഒന്നാം പ്രതി എബ്രഹാം വര്‍ഗീസിനും നാലാം പ്രതി ജെയ്‌സ് കെ ജോര്‍ജിനേയും കണ്ടെത്താനുള്ള അന്വേഷണം ക്രൈംബ്രാഞ്ച് ഊര്‍ജിതമാക്കിയിട്ടുണ്ട്. എന്നാല്‍ കേസിന്റെ സാമുദായിക ഘടകം കണക്കിലെടുത്ത് നാടകീയ നീക്കങ്ങള്‍ വേണ്ടന്ന നിലപാടിലാണ് അന്വേഷണ സംഘം. കേസില്‍ ആരോപണ വിധേയരായ പുരോഹിതര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയല്‍ ഹൈക്കോടതി ഇതുവരെ തീരുമാനം എടുക്കാത്ത പശ്ചാത്തലത്തിലാണ് അറസ്റ്റ് നടപടികളുമായി ക്രൈം ബ്രാഞ്ച് മുന്നോട്ട് പോയത്. എന്നാല്‍ കീഴടങ്ങല്‍ വൈകിയാല്‍ നേരിട്ടുള്ള അറസ്റ്റുമായി മുന്നോട്ടു പോവാനും ക്രൈംബ്രാഞ്ച് സംഘം നീക്കം നടത്തുന്നുണ്ട്. അതിനിടെ റിമാന്‍ഡിലുള്ള രണ്ടാം പ്രതി ജോബ് മാത്യുവിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് തിരുവല്ല മജിസ്‌ട്രേറ്റ് കോടതി തിങ്കളാഴ്ച്ചത്തേക്ക് മാറ്റി.