UPDATES

വാര്‍ത്തകള്‍

അശോക് ലവാസയുടെ ആവശ്യം തള്ളി; ക്ലീൻ ചിറ്റ് തർക്കത്തിലെ വിയോജനക്കുറിപ്പ് പരസ്യപ്പെടുത്തില്ല

തീരുമാനം അശോക് ലവാസയുടെ സാന്നിധ്യത്തിൽ എടുത്തിട്ടുള്ളത്.

പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് ക്ലീൻ ചിറ്റ് നൽകിയ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയെ തുടർന്നുണ്ടായ ഭിന്നത അവസാനിക്കുന്നില്ല. ക്ലീൻ ചിറ്റ് സംബന്ധിച്ച തീരുമാനങ്ങളിൽ താൻ നൽകിയ വിയോജനക്കുറിപ്പ് പ്രസിദ്ധീകരിക്കണമെന്ന കമ്മീഷൻ അംഗം അശോക് ലവാസയുടെ ആവശ്യം കമ്മീഷന്‍ തള്ളി. വിയോജനക്കുറിപ്പ് പരസ്യപ്പെടുത്തില്ലെന്നും കമ്മീഷൻ വ്യക്തമാക്കുന്നു.   സമിതിയിലെ ഭുരിപക്ഷ തീരുമാനം മാത്രമേ വെളിപ്പെടുത്തേണ്ടതുളു. തീരുമാനം അശോക് ലവാസയുടെ സാന്നിധ്യത്തിൽ എടുത്തതായതിനാലണ് നടപടിയെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. മുൻ കമ്മീഷണർമാരുടെ അഭിപ്രായം പരിഗണിച്ചാണ് നടപടിയെന്നാണ് റിപ്പോര്‍ട്ട്.

അതിനിടെ യോഗങ്ങളില്‍നിന്ന് വിട്ടുനില്‍ക്കാനുള്ള നടപടി അനുചിതവും ഒഴിവാക്കേണ്ടതുമാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറയുടെ നിലപാട് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അശോക്‌ ലവാസ നേരത്തെ നിരാകരിച്ചിരുന്നു. സുതാര്യമായി നടപടി വിവേചനരഹിതവും ഉചിതമായ സമയത്തുള്ളതുമായിരുന്നെങ്കില്‍ വിവാദങ്ങള്‍ ഉണ്ടാകില്ലായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് ലവാസ നിലപാട് വ്യക്തമാക്കിയത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് യോഗം ചേരാനിരിക്കെയാണ് അശോക് ലവാസയുടെ പ്രസ്താവന

എല്ലാ വിവാദങ്ങളും അനുചിതമാണ്. അസമയത്തുള്ളതാണെന്ന് തോന്നുന്നത് ചില ബുദ്ധിമുട്ടുണ്ടാക്കുന്ന ചോദ്യങ്ങളില്‍ നടപടി വൈകുന്നത് കൊണ്ടാണ്. ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ വിവേചന രഹിതവും സമയബന്ധിതവുമായി നടപടികള്‍ ഉണ്ടായാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. പെരുമാറ്റച്ചട്ട ലംഘനവുമായി ബന്ധപ്പെട്ട പരാതികളില്‍ കമ്മീഷന്റെ ഇടപെടല്‍ വൈകിയതിനെതിരെ സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കിയപ്പോഴാണ് താന്‍ ഇടപെട്ടതെന്ന് അദ്ദേഹം പറഞ്ഞു.

ഏപ്രില്‍ 15 നാണ് സുപ്രീം കോടതി ഇക്കാര്യത്തില്‍ കമ്മീഷന് നിര്‍ദ്ദേശം നല്‍കിയത്. അന്ന് തന്നെ മായവതിയെയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥിനെയും പെരുമാറ്റചട്ടം ലംഘിച്ചതിന്റെ പേരില്‍ പ്രചരാണത്തില്‍നിന്ന് കമ്മീഷന്‍ രണ്ട് ദിവസം വരെ വിലക്കുകയായിരുന്നു. ഇതുകഴിഞ്ഞാണ് ലവാസ നടപടികള്‍ വേഗത്തിലാക്കുന്നതിന് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചത്.

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അഞ്ച് തവണ ക്ലീന്‍ ചിറ്റ് നല്‍കിയതില്‍ ലവാസ വിയോജിച്ചിരുന്നു. കമ്മീഷനിലെ ന്യൂനപക്ഷ അഭിപ്രായം അന്തിമ ഉത്തരവുകളില്‍ രേഖപ്പെടുത്താത്തതില്‍ പ്രതിഷേധിച്ചായിരുന്നു അദ്ദേഹം യോഗത്തില്‍നിന്ന് വിട്ടുനിന്നത്. ന്യൂനപക്ഷ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നില്ലെങ്കില്‍ എന്താണ് അത്തൊരമൊരു അഭിപ്രായം കൊണ്ട് കാര്യമെന്ന് അദ്ദേഹം ചോദിച്ചു.

ബഹു അംഗ സമിതികള്‍ പ്രവര്‍ത്തിക്കുന്നതിന് ചില നടപ്പ് രീതികളുണ്ട്. ഒരു ഭരണഘടന സ്ഥാപനമെന്ന നിലയില്‍ ഈ തത്വങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പാലിച്ചുപൊകണമെന്നും അദ്ദേഹം പറഞ്ഞു. നിരവധി തവണ ഈ ആവശ്യം ഉന്നയിച്ച് കത്തുകള്‍ അയച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പിന്നീട് അദ്ദേഹം യോഗത്തില്‍നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തു. ന്യുനപക്ഷ അഭിപ്രായം രേഖപ്പെടുത്തേണ്ടത് അത്യവിശ്യമാണെന്നും പൊതുതീരുമാനത്തോട് യോജിക്കാത്ത നിലപാട് ഉണ്ടായിരുന്നുവെന്ന് ബോധ്യപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തൊണ്ടി മുതലിലെ എസ് ഐ സിബി തോമസിന്റെ തിരക്കഥയില്‍ പോലീസ് സ്റ്റോറി; സംവിധായകന്‍ ‘റിയലിസ്റ്റിക് സിനിമയുടെ രാജാവ്’ രാജീവ് രവി

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍