UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആർഎസ്എസും സിപിഎമ്മും കേരളത്തെ ഭ്രാന്താലയമാക്കുന്നു: രമേശ് ചെന്നിത്തല

ദേശീയ യുവജന ദിനത്തിന്റെ ഭാഗമായി യുഡിഎഫ് സംഘടിപ്പിച്ച ഏകദിന ഉപവാസസമരം ഉദ്ഘാടനം ചെയ്തു് സംസാരിക്കുകയായിരുന്നു ചെന്നിത്തല.

കേരളത്തിൽ ഭരണകൂടം തന്നെ വർഗീയത പടർത്തുകയാണെന്ന ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ജാതിയുടെയും മതത്തിന്റെയും പേരിൽ ജനത്തെ ഭിന്നിപ്പിക്കുന്ന മുഖ്യമന്ത്രി കേരളത്തിനു ഭാരമാണ്. കേരളത്തെ ഭ്രാന്താലയമാക്കാനാണു സിപിഎമ്മും ആർഎസ്എസും ബിജെപിയും ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ദേശീയ യുവജന ദിനത്തിന്റെ ഭാഗമായി യുഡിഎഫ് സംഘടിപ്പിച്ച ഏകദിന ഉപവാസസമരം ഉദ്ഘാടനം ചെയ്തു് സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല.

വർഗീയതയെ മതേതരത്വം കൊണ്ടുവേണം നേരിടാൻ. കേരളത്തിന്റെ നവോത്ഥാന ചരിത്രത്തെ വളച്ചൊടിക്കുന്നതിനാണു സിപിഎമ്മും സർക്കാരും ശ്രമിക്കുന്നത്. കേരളത്തിൽ നവോത്ഥാനത്തിനു നേതൃത്വം നൽകിയ മതന്യൂനപക്ഷങ്ങളെ മറന്നാണ് സർക്കാർ മുന്നോട്ട് പോവുന്നത്. നവോത്ഥാന മതിലുണ്ടാക്കിയപ്പോൾ ന്യുനപക്ഷങ്ങളെ മറന്നത് ഇതിന് ഉദാഹരണമാണ്. ജാതിയും മതവും തിരിച്ചു ജനത്തെ കള്ളികളിലാക്കി നിർത്തുകയാണ് സർക്കാർ ചെയ്യുന്നത്. ശബരിമല വിഷയത്തിലാണ് ഈ ഭിന്നിപ്പ് ആദ്യം നടപ്പാക്കിയത്. ഇതേ ഭിന്നിപ്പിക്കൽ നടപടി മുഖ്യമന്ത്രി ഇപ്പോഴും തുടർന്ന് പോവുകയാണെന്നും ചെന്നിത്തല ആരോപിച്ചു. നാലുവോട്ടിന് വേണ്ടി കേരളത്തിന്റെ മുഖ്യമന്ത്രി എതറ്റം വരെയും പോവുമെന്ന് ചടങ്ങിൽ സംസാരിച്ച കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും കുറ്റപ്പെടുത്തി.

ശബരിമലയിൽ യുവതികള്‍ക്ക് ദർശനം നടത്താമെന്ന സുപീം കോടതി ഉത്തരവിനെ തുടർന്ന് സംസ്ഥാനത്തുണ്ടായ അക്രമ സംഭവങ്ങൾക്കം യുവതീ പ്രവേശനത്തെ തുടർന്ന് ആഹ്വാനം ചെയ്ത ഹർത്താലിലെ അതിക്രമങ്ങളിലും പ്രതിഷേധിച്ചാണ് യുഡിഎഫ് ഉപവാസം സംഘടിപ്പിച്ചത്. തിരുവനന്തപുരത്തെ കവടിയാറിലുള്ള വിവേകാനന്ദ പ്രതിമയിൽ പുഷ്പാർച്ചന നടത്തിയതിനു ശേഷമാണ് നേതാക്കൾ ഉപവാസം ആരംഭിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍