UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ദുരിതാശ്വാസ നിധിയിലേക്ക് മാസ ശമ്പളം നീക്കിവച്ച് പ്രതിപക്ഷ നേതാവ്; വ്യാജ പ്രചരണങ്ങളില്‍ വീഴരുതെന്നും ചെന്നിത്തല

ദുരിതാശ്വാസ നിധിയിലേക്ക് തുക നല്‍കരുതെന്ന സോഷ്യല്‍ മീഡിയ കാമ്പയിന്‍ തള്ളിക്കളയണമെന്നും ചെന്നിത്തല ആവശ്യപ്പെടുന്നു.

കേരളത്തെ ബാധിച്ച് അതിരൂക്ഷമായ പ്രളക്കെടുതിക്ക് ഇരയായവരെ സഹായിക്കുന്നതിനായി തന്റെ ഒരു മാസ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്ക് സംഭവന നല്‍കി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ദുരന്തത്തില്‍ നിന്നും സംസ്ഥാനത്തെ കരകയറ്റുന്നതിനായി എല്ലൊവരുടെയും സഹായം ആവശ്യമുണ്ട്. ദുരിതാശ്വാസ നിധിയിലേക്ക് തുക നല്‍കരുതെന്ന സോഷ്യല്‍ മീഡിയ കാമ്പയിന്‍ തള്ളിക്കളയണമെന്നും ചെന്നിത്തല ആവശ്യപ്പെടുന്നു. തന്റെ ഫേസ് ബുക്ക് പേജിലായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.
ഒരുമിച്ച് നില്‍ക്കാം ദുരന്തത്തെ മറികടക്കാം എന്ന ഹാഷ ടാഗ് ഉള്‍പ്പെടെയാണ് രമേശ് ചെന്നിത്തലയുടെ ഫേസ് ബുക്ക് പോസ്റ്റ്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പ്രമുഖ പ്രവാസി വ്യവസായി എം.എ യൂസഫലി യു എ ഇ എക്‌സ്‌ചേഞ്ച് ഉടമ ബി ആര്‍ ഷെട്ടി എന്നിവരും തുകകള്‍ സംഭാവന ചെയ്തിരുന്നു. നേരത്തെ ചരിത്രത്തിലില്ലാത്തവിധം കേരളത്തെ ദുരിതാത്തിലാഴ്ത്തിയ മഴക്കെടുതിയെ നേരിടാന്‍ പൊതുജനങ്ങളുടെ സഹായം ഉണ്ടാവണമെന്നഭ്യര്‍ത്ഥിച്ച് മമ്മുട്ടി മോഹന്‍ലാല്‍ തുടങ്ങി ചലച്ചിത്രതാരങ്ങളും രംഗത്തെത്തിയിരുന്നു. സംഭവനകള്‍ക്ക് പുറമേ ദുരിതാശ്വാസ നിധിയുടെ അക്കൗണ്ട് നമ്പര്‍ അടക്കം പങ്കുവച്ചായിരുന്നു താരങ്ങളുടെ പ്രചാരണം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍