UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വെടിവച്ചുകൊന്ന നരഭോജി കടുവ ‘അവനി’യുടെ കുട്ടികളെ കണ്ടെത്തി

കടുവക്കുട്ടികള്‍ പൂര്‍ണ ആരോഗ്യവാന്‍മാരാണെന്ന് മഹാരാഷ്ട്ര വനവകുപ്പ് മേധാവ് എ കെ മിശ്ര അറിയിച്ചു.

സുപ്രീം കോടതി ഉത്തവ് പ്രകാരം മഹാരാഷ്ട്രയില്‍ വെടിവച്ച് കൊന്ന അവനിയെന്ന കടുവയുടെ കുട്ടികളെ കണ്ടെത്തി. ഇവയെ രക്ഷപ്പെടുത്തി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായും അധികൃതര്‍ പറയുന്നു. 12 ഓളം ഗ്രാമ വാസികളെ കൊലപ്പെടുത്തിയ കടുവയെ ഈ മാസം ആദ്യമാണ് വേട്ടയാടി കൊന്നത്. രാജ്യത്തെ തന്നെ ഏറ്റവും ബൃഹത്തായ വേട്ടയ്‌ക്കൊടുവിലായിരുന്നു ആവനിയെ വകവരുത്തിയത്.

അതേസമയം കടുവക്കുട്ടികള്‍ പൂര്‍ണ ആരോഗ്യവാന്‍മാരാണെന്ന് മഹാരാഷ്ട്ര വനവകുപ്പ് മേധാവ് എ കെ മിശ്ര അറിയിച്ചു. കടുവക്കുട്ടികള്‍ നിരീക്ഷത്തില്‍ തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ കടുവക്കുട്ടികള്‍ നര ഭോജികളാവുമോ ഇല്ലയോ എന്ന് ഇപ്പോള്‍ പറയാനാവില്ല. എന്നാല്‍ അവയുടെ അമ്മകടുവയുടെ സ്വഭാവം സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ അവയെ സംരക്ഷിക്കാനാവുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരുമാസം നീണ്ടു നിന്ന തിരച്ചിലിനൊടുവിലായിരുന്നു കടുവയെ കണ്ടെത്തി വവരുത്തിയത്. 200 ഓളം വേട്ടക്കാര്‍, പാരാഗ്ലൈഡ്, ഇന്‍ഫ്രാറെഡ് ക്യാമറകള്‍, ഷാര്‍പ്പ് ഷൂട്ടര്‍മാര്‍, ആനകള്‍ എന്നിവ ഉപയോഗിച്ചായിരുന്നു വേട്ട സംഘടിപ്പിച്ചത്.

കൊല്ലരുത്; അവള്‍ ഭൂമിയാണ്‌…! പക്ഷേ, സുപ്രീം കോടതി ‘ഷൂട്ട്‌ അറ്റ്‌ സൈറ്റ്’ വിധിച്ച ‘ആവ്നി’യെ അവര്‍ കൊല്ലുക തന്നെ ചെയ്തു

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍