പോലീസ് സമര്‍പ്പിച്ച അന്വേഷണ പുരോഗതി റിപോര്‍ട്ടിനൊപ്പമാണ് ഇക്കാര്യം ആവശ്യപ്പെട്ടിട്ടുള്ളത്. അതേസമയം കേസില്‍ കക്ഷി ചേരാന്‍ പരാതിക്കാരിയും സുപ്രിം കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു.
കുംബസാര രഹസ്യം ചോദ്യം ചെയ്ത് വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ച ഓര്‍ത്തഡോക്‌സ് വൈദികരുടെ ലൈംഗിക ശേഷി പരിശോധിക്കണണെന്ന് പോലീസ്. ബലാല്‍സംഗക്കേസില്‍ സുപ്രീം കോടതി ആവശ്യപ്പെട്ട പ്രകാരം പോലീസ് സമര്‍പ്പിച്ച തല്‍സ്ഥിതി റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ആവശ്യപ്പെട്ടിട്ടുള്ളത്. ഓര്‍ത്തഡോക്‌സ് വൈദികരായ എബ്രഹാം വര്‍ഗീസ്, ജെയ്‌സ് കെ ജോര്‍ജ് എന്നിവരുടെ മുന്‍ക്കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുകവെയായിരുന്നു കോടതി കേസിലെ തല്‍സ്ഥിതി റിപോര്‍ട്ട് ആവശ്യപ്പെട്ടത്.
പ്രതികളായ വൈദികര്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കരുത്, ഇവരെ കസ്റ്റഡിയില്‍ നല്‍കണം. ഇവരുടെ ലൈംഗിക ശേഷിയടക്കം പരിശോധിക്കേണ്ടതുണ്ടെന്നുമാണ് പോലീസിന്റെ നിലപാട്. അന്വേഷണ പുരോഗതി റിപോര്‍ട്ടിനൊപ്പമാണ് ഇക്കാര്യം ആവശ്യപ്പെട്ടിട്ടുള്ളത്. അതേസമയം കേസില്‍ കക്ഷി ചേരാന്‍ പരാതിക്കാരിയും സുപ്രിം കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു.
കേസിലെ പ്രധാനപ്രതികളായ മറ്റു രണ്ട് വൈദികര്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ച കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു വൈദികര്‍ കോടതിയെ സമീപിച്ചത്. എന്നാല്‍ രണ്ടാഴ്ച ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിഞ്ഞ ശേഷമാണ് ഹൈക്കോടതി ഇവര്‍ക്ക് ജാമ്യം നല്‍കിയതെന്നും സംസ്ഥാനസര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കുകയായിരുന്നു. ഇതോടെയാണ് അന്വേഷണത്തിന്റെ തല്‍സ്ഥിതി അറിയിക്കാന്‍ ജസ്റ്റിസുമാരായ എകെ. സിക്രിയും അശോക്ഭൂഷണും അടങ്ങിയ ബെഞ്ച് സംസ്ഥാനസര്‍ക്കാരിന് നിര്‍ദേശം നല്‍കിയത്. ആറിന് മുന്‍പ് റിപ്പോര്‍ട്ട് കൈമാറണമെന്നും അതുവരെ വൈദികരുടെ അറസ്റ്റ് ചെയ്യരുതെന്നുമായിരുന്നു കോടതി നിര്‍ദേശം.