UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വൈദികരുടെ അറസ്റ്റ് തടയാതെ ഹൈക്കോടതി; ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും

യുവതിയുടെ പരാതിയില്‍ നിരണം ഭദ്രാസനത്തിലെ ഫാ. എബ്രഹാം വര്‍ഗീസ് അടക്കം നാലു വൈദികരെ പ്രതിയാക്കി ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തിലായിരുന്നു അദ്ദേഹം കോടതിയെ സമീപിച്ചത്.

കുമ്പസാര രഹസ്യങ്ങളുടെ മറവില്‍ ഓര്‍ത്തഡോക്‌സ് സഭാ വൈദികര്‍ യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ അറസ്റ്റ് തടയാതെ ഹൈക്കോടതി. ആരോപണ വിധേയനായ വൈദികരിലൊരാളായ ഫാ.എബ്രഹാം വര്‍ഗീസ് ഉള്‍പ്പെടെ രണ്ടു വൈദികര്‍ നല്‍കിയ മുന്‍കുര്‍ ജാമ്യാപേക്ഷകള്‍ കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. യുവതിയുടെ പരാതിയില്‍ നിരണം ഭദ്രാസനത്തിലെ ഫാ. എബ്രഹാം വര്‍ഗീസ് അടക്കം നാലു വൈദികരെ പ്രതിയാക്കി ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തിലായിരുന്നു അദ്ദേഹം കോടതിയെ സമീപിച്ചത്.

വിവാഹത്തിന് മുന്‍പ് തന്റെ 16ാം വയസ്സില്‍ പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ പരാതി. പോക്‌സോ വകുപ്പുകള്‍ അടക്കം ചുമത്താനാവുന്ന ആരോപണം ഉന്നയിച്ച സാഹചര്യത്തിലായിരു വൈദികന്‍ ഹൈക്കോടതിയെ സമീപിച്ചത്. കേസ് കെട്ടിച്ചമച്ചതാണെന്നും പരാതിക്ക് പിന്നില്‍ യുവതിയുടെ ഭര്‍ത്താവാണെന്നും വൈദികനായ എബ്രഹാം വര്‍ഗീസ് തന്റെ ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.

അതേസയം അറസ്റ്റുണ്ടാവുമെന്ന അഭ്യുഹം നിലനില്‍ത്തെ വൈദികര്‍ക്കെതിരായ കേസിന്റെ അന്വേഷണ ചുമതലയുള്ള ക്രൈംബ്രാഞ്ച് ഐജി എസ് ശ്രീജിത്ത് കോട്ടയം ഓര്‍ത്തഡോക്‌സ് സഭാ ആസ്ഥാനത്ത് എത്തി. കേസ് ഗൗരവകരമാണെന്നും കര്‍ശന നടപടികള്‍ വേണ്ടിവരുമെന്നും ഐജി സഭാ അധ്യക്ഷന്‍ പൗലോസ് ദ്വിതീയന്‍ കത്തോലിക്ക ബാവയെ അറിയിച്ചതായാണ് വിവരം. നിയമ നടപടികള്‍ക്ക് സഭാധ്യക്ഷന്‍ പുര്‍ണ പിന്തുണ നല്‍കിയെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം ഐജി പ്രതികരിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍