UPDATES

നിങ്ങള്‍ രാജി വച്ചാല്‍ ദക്ഷിണേന്ത്യയിലെ പ്രവര്‍ത്തകര്‍ ആത്മഹത്യ ചെയ്യും: രാഹുല്‍ ഗാന്ധിയോട് പി ചിദംബരം

രാഹുല്‍ ഗാന്ധി തിടുക്കപ്പെട്ട് തീരുമാനം എടുക്കരുത് എന്നും ഇപ്പോള്‍ രാജി വച്ചാല്‍ അത് ബിജെപിയുടെ കെണിയില്‍ വീണുകൊടുക്കുന്നത് പോലെയാകുമെന്നും പ്രിയങ്ക അഭിപ്രായപ്പെട്ടു.

ലോക്‌സഭ തിരഞ്ഞെടുപ്പിലെ വന്‍ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം രാജി വയ്ക്കുമെന്ന തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്ന രാഹുല്‍ ഗാന്ധിയോട് രാജി വയ്ക്കരുത് എന്ന് ആവശ്യപ്പെട്ട് മുതിര്‍ന്ന നേതാക്കാള്‍. വളരെ വൈകാരികമായാണ് പി ചിദംബരം പ്രതികരിച്ചത്. രാഹുല്‍ രാജി വയ്ക്കുകയാണെങ്കില്‍ ദക്ഷിണേന്ത്യയിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ആത്മഹത്യ ചെയ്യുമെന്ന് പി ചിദംബരം അഭിപ്രായപ്പെട്ടു.

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, യുപിഎ അധ്യക്ഷ സോണിയ ഗാന്ധി, എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി തുടങ്ങിയവരെല്ലാം രാഹുലിനെ രാജിയില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചതായാണ് റിപ്പോര്‍ട്ട്. അതേസമയം രാജിക്കാര്യത്തില്‍ രാഹുല്‍ ഗാന്ധി ഉറച്ചുനില്‍ക്കുകയാണ്. നെഹ്രു-ഗാന്ധി കുടുംബത്തില്‍ നിന്ന് തന്നെ പ്രസിഡന്റ് വേണമെന്ന് നിര്‍ബന്ധമില്ല എന്ന് ഇന്നലെ രാഹുല്‍ ഗാന്ധി പ്രവര്‍ത്തകസമിതി യോഗത്തില്‍ പറഞ്ഞിരുന്നു.

കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങളില്‍ സജീവമായി തന്നെ ഉണ്ടാകുമെന്നും അതേസമയം പ്രസിഡന്റായി തുടരാന്‍ താല്‍പര്യമില്ല എന്നുമാണ് രാഹുല്‍ ഗാന്ധി വ്യക്തമാക്കിയത്. അതേസമയം രാജി വയ്ക്കണോ വേണ്ടയോ എന്നത് തീരുമാനിക്കേണ്ടത് രാഹുല്‍ ആണെന്നാണ് മാധ്യമങ്ങളോട് സോണിയയുടെ പ്രതികരണം. രാഹുല്‍ ഗാന്ധി തിടുക്കപ്പെട്ട് തീരുമാനം എടുക്കരുത് എന്നും ഇപ്പോള്‍ രാജി വച്ചാല്‍ അത് ബിജെപിയുടെ കെണിയില്‍ വീണുകൊടുക്കുന്നത് പോലെയാകുമെന്നും പ്രിയങ്ക അഭിപ്രായപ്പെട്ടു.

“എനിക്ക് പോയേ പറ്റൂ”, രാജിയില്‍ ഉറച്ച് രാഹുല്‍ ഗാന്ധി, “നെഹ്രു കുടുംബത്തില്‍ നിന്ന് തന്നെ പ്രസിഡന്റ് വേണമെന്നില്ല”

താന്‍ രാഷ്ട്രീയം വിടാനൊന്നും ഉദ്ദേശിക്കുന്നില്ല എന്നും പ്രസിഡന്റ് സ്ഥാനം രാജി വയ്ക്കാനുള്ള തീരുമാനത്തില്‍ മാറ്റമില്ലെന്നും രാഹുല്‍ വ്യക്തമാക്കിയിരുന്നു. നിങ്ങളില്ലെങ്കില്‍ പിന്നെ ആര് പ്രസിഡന്റ് ആകും എന്ന് പ്രവര്‍ത്തകസമിതി അംഗങ്ങള്‍ രാഹുലിനോട് ചോദിച്ചു. പ്രിയങ്കയുടെ പേര് ഉയര്‍ന്നുവന്നപ്പോള്‍ എന്റെ സഹോദരിയെ ഇതിലേയ്ക്ക് വലിച്ചിഴക്കരുത് എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ മറുപടി. നെഹ്രു-ഗാന്ധി കുടുംബത്തില്‍ നിന്ന് തന്നെ കോണ്‍ഗ്രസിന് പ്രസിഡന്റ് ഉണ്ടാകണം എന്ന് യാതൊരു നിര്‍ബന്ധവും ഇല്ലെന്നും രാഹുല്‍ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍