UPDATES

വാര്‍ത്തകള്‍

വടകരയിൽ കോ-ലീ-ബി സഖ്യം രൂപം കൊണ്ടേക്കും: പി ജയരാജൻ

വടകരയിൽ കെ മുരളീധരന്റെ സ്ഥാനാർത്ഥിത്വം ഉറപ്പായതോടെ തങ്ങള്‍ക്കണ്ടായിരുന്ന ആശങ്ക മാറിയെന്ന് മുസ്ലീം ലീഗ് അധ്യക്ഷൻ പാണക്കാട് ഹൈദരലി തങ്ങള്‍

വടകര മണ്ഡലത്തിൽ 91 ലെ കോ-ലീ-ബി സഖ്യം ആവര്‍ത്തിച്ചേക്കുമെന്ന് എല്‍ഡിഎഫ് സ്ഥാനാർഥി പി ജയരാജൻ. ദിവസങ്ങൾ നീണ് അനിശ്ചിതത്വത്തിന് ശേഷം വടകര മണ്ഡലത്തിൽ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി കെ മുരളീധരനെ പ്രഖ്യാപിച്ചതിന് പിറകെ മാധ്യമങ്ങളോട് പ്രതികരിക്കുകയയിരുന്നു ജയരാജൻ.

വടകരയില്‍ എതിര്‍ സ്ഥാനാര്‍ത്ഥി ആരെന്നതിന് പ്രസക്തിയില്ലെന്നും മുരളീധരന്റെ സ്ഥാനാർഥിത്വത്തോട് അദ്ദേഹം പറയുന്നു. യുഡിഎഫിനും എന്‍ഡിഎയ്ക്കും ഒരു സ്ഥാനാര്‍ത്ഥി ഉണ്ടാവുക എന്നത് സ്വാഭാവികമാണെന്നും അദ്ദേഹം പറയുന്നു. അതേസമയം, മത്സരത്തില്‍ എതിരാളി ആരെന്ന് നോക്കാറില്ലെന്നും കൊലപാതക രാഷ്ട്രീയ ആശയങ്ങളോടാണ് തന്റെ പോരാട്ടമെന്നായിരുന്നു സ്ഥാനാർഥിത്വം സംബന്ധിച്ച വാർത്തകളോട് കെ മുരളീധരന്റെ പ്രതികരണം. ജനാധിപത്യവും അക്രമരാഷ്ട്രീയവും തമ്മിലുള്ള പോരാട്ടമാണ് മണ്ഡലത്തില്‍ നടക്കുകയെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

അതേസമയം, വടകരയിൽ കെ മുരളീധരന്റെ സ്ഥാനാർത്ഥിത്വം ഉറപ്പായതോടെ തങ്ങള്‍ക്കണ്ടായിരുന്ന ആശങ്ക മാറിയെന്ന് മുസ്ലീം ലീഗ് അധ്യക്ഷൻ പാണക്കാട് ഹൈദരലി തങ്ങള്‍ പ്രതിരിച്ചു. നല്ല സ്ഥാനാര്‍ഥികളെ കണ്ടെത്തിയതോടെ യുഡിഎഫ് മികച്ച വിജയം ഉറപ്പാക്കിയെന്നും അദേഹം പറഞ്ഞു.

 

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍