UPDATES

പി കെ ശശി സിപിഎം ജില്ലാ കമ്മിറ്റിയില്‍ തിരിച്ചെത്തി

ശശി തിരിച്ചെത്തുന്ന കാര്യം ജില്ലാ നേതൃയോഗങ്ങളില്‍ മന്ത്രി എ കെ ബാലന്‍ റിപ്പോര്‍ട്ട് ചെയ്തു.

ലൈംഗികാതിക്രമ പരാതിയെ തുടര്‍ന്ന് പ്രാഥമിക അംഗത്വം ആറ് മാസത്തേയ്ക്ക് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടിരുന്ന ഷൊര്‍ണൂര്‍ എംഎല്‍എ പി കെ ശശി, സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റിയില്‍ തിരിച്ചെത്തി. ഡി വൈ എഫ് ഐ വനിതാ നേതാവ് നല്‍കിയ പരാതിയെ തുടര്‍ന്ന് നല്‍കിയ ശശിയുടെ സസ്‌പെന്‍ഷന്‍ കാലാവധി കഴിഞ്ഞിരുന്നു. സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗമായിരുന്നു പി കെ ശശി. ഒരിടവേളയ്ക്ക് ശേഷം പാലക്കാട് ജില്ലയിലെ സിപിഎം നേതൃത്വത്തില്‍ വിഭാഗീയ പോര് ശക്തമാക്കാന്‍, ശശിക്കെതിരായ ഡിവൈഎഫ്‌ഐ നേതാവിന്റെ പരാതി കാരണമായിരുന്നു.

ശശി തിരിച്ചെത്തുന്ന കാര്യം ജില്ലാ നേതൃയോഗങ്ങളില്‍ മന്ത്രി എ കെ ബാലന്‍ റിപ്പോര്‍ട്ട് ചെയ്തു. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എ കെ ബാലനും പി കെ ശ്രീമതിയുമായിരുന്നു, പരാതി അന്വേഷിക്കാന്‍ സിപിഎം നിയോഗിച്ച അന്വേഷണ കമ്മീഷന്‍ അംഗങ്ങള്‍. അടുത്ത ജില്ലാ കമ്മിറ്റി യോഗത്തില്‍ ശശി പങ്കെടുക്കും.

സസ്‌പെന്‍ഷന്‍ കാലയളവില്‍ ശശി നല്ല പ്രവര്‍ത്തനമാണ് കാഴ്ച വച്ചത് എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കമ്മിറ്റിയിലേക്ക് തിരിച്ചെടുക്കണമെന്നതായിരുന്നു ശുപാര്‍ശ. പാലക്കാട് ജില്ലാ കമ്മിറ്റിയുടെ ശുപാര്‍ശ കഴിഞ്ഞയാഴ്ച ചേര്‍ന്ന സംസ്ഥാന സമിതി അംഗീകരിക്കുകയായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍