UPDATES

ഭാഷാ സമരം വിജയം, പരീക്ഷകള്‍ മലയാളത്തിലുമാക്കാമെന്ന് പി എസ് സി

പ്രായോഗിക നടപടികള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കും. ഇതിനായി ഒരു കമ്മിറ്റിയെ നിയോഗിക്കാന്‍ പി എസ് എസി തീരുമാനിച്ചു.

പി എസ് സി പരീക്ഷകള്‍ മലയാളത്തിലും നടത്തുന്നതിന് സംസ്ഥാന മന്ത്രിസഭ തത്വത്തില്‍ അംഗീകാരം നല്‍കി. മാതൃഭാഷാ സമരക്കാരായ ഐക്യമലയാള പ്രസ്ഥാനത്തിന്റെ പ്രതിനിധികള്‍ മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ ഉയര്‍ന്നുവന്ന ധാരണയും നിര്‍ദ്ദേശങ്ങളും അംഗീകരിച്ചാണ് തീരുമാനം. ചര്‍ച്ചയിലാണ് തീരുമാനം. പ്രായോഗിക നടപടികള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കും. ഇതിനായി ഒരു കമ്മിറ്റിയെ നിയോഗിക്കാന്‍ പി എസ് എസി തീരുമാനിച്ചു. എല്ലാ സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരുടേയും യോഗം വിളിക്കും. കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് പരീക്ഷ അടക്കം മലയാളത്തില്‍ എഴുതുന്നതിന് അവസരമൊരുക്കിയേക്കും.

കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് (കെ എ എസ്) പരീക്ഷയുടെ പശ്ചാത്തലത്തിലായിരുന്നു ഐക്യമലയാള പ്രസ്ഥാനം സമരം തുടങ്ങിയത്. എന്നാല്‍ ചോദ്യങ്ങള്‍ മലയാളത്തിലാക്കുന്നതിനെ പി എസ് സി ഇതുവരെ അനുകൂലിച്ചിട്ടില്ല. ഉയര്‍ന്ന യോഗ്യത അടിസ്ഥാനമായ പരീക്ഷകളില്‍ സാങ്കേതിക പദങ്ങള്‍ക്കുള്ള പകരം പദങ്ങള്‍ കണ്ടെത്തുന്നതിന്റെ ബുദ്ധിമുട്ടാണ് പ്രധാനമായും പി എസ് സി ചൂണ്ടികാട്ടുന്നത്. പക്ഷേ, പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തില്‍ കമ്മീഷനോട് വിട്ടുവീഴ്ച ചെയ്യാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടേക്കുമെന്നാണ് പ്രതീക്ഷ.

പി എസ് സി ആസ്ഥാനത്തിന് മുമ്പില്‍ ഐക്യമലയാള പ്രസ്ഥാനം നടത്തുന്ന സമരം പത്തൊന്‍പതാം ദിവസത്തിലേക്ക് കടന്നു. കഴിഞ്ഞ മാസം 29 നാണ് പി എസ് സി ആസ്ഥാനത്ത് ഐക്യമലയാള പ്രസ്ഥാനം നിരാഹാര സമരം ആരംഭിച്ചത്. സമരത്തിന് സാംസ്‌കാരിക നായകര്‍ പിന്തുണയുമായെത്തി. പിന്നാലെ പ്രതിപക്ഷവും സമരം തീര്‍ക്കണമെന്നാവശ്യപ്പെട്ട സാഹചര്യത്തിലാണ് മുഖ്യമന്ത്രി പി എസ് സി ചെയര്‍മാനുമായി ചര്‍ച്ച നടത്തുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍