UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പി ശശിക്ക് വീണ്ടും സിപിഎം അംഗത്വം

അച്ചടക്ക നടപടിയുടെ പേരില്‍ 2011ല്‍ പുറത്താക്കിയ പി ശശിക്ക് ഏഴുവര്‍ഷങ്ങള്‍ക്ക് ശേഷം തലശ്ശേരി ടൗണ്‍ കോടതി ബ്രാഞ്ചിലാണ് പുതിയ അംഗത്വം നല്‍കിയത്.

സിപിഎം കണ്ണുര്‍ ജില്ലാ സെക്രട്ടറിയയിരിക്കെ ലൈംഗികാരോപണത്തെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ട പി ശശിയെ സിപിഎമ്മില്‍ തിരിച്ചെടുത്തു. അച്ചടക്ക നടപടിയുടെ പേരില്‍ 2011ല്‍ പുറത്താക്കിയ പി ശശിക്ക് തലശ്ശേരി ടൗണ്‍ കോടതി ബ്രാഞ്ചിലാണ് പുതിയ അംഗത്വം നല്‍കിയത്.

നടപടി നേരിട്ടതോടെ പിന്നീട് അഭിഭാഷക വൃത്തിയില്‍ സജീവമായ ശശി ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്ത് വരികയായിരുന്നു. ടി പി വധക്കേസ് ഉള്‍പ്പെടെയുള്ള പല കേസുകളിലും ശശി പാര്‍ട്ടിക്ക് വേണ്ടി നിയോഗിക്കപ്പെടിരുന്നു. പാര്‍ട്ടിയിലെ തന്നെ യുവജന വിഭാഗം നേതാവിന്റെ ഭാര്യയോടും സിഐടിയു നേതാവിന്റെ മകളോടും അപമര്യാദയായി പെരുമാറിയെന്നായിരുന്നു ആരോപണത്തെ തുടര്‍ന്നായിരുന്നു ശശിക്കെതിരേ പാര്‍ട്ടി അച്ചടക്ക നടപടി സ്വീകരിച്ചത്.

സിപിഎം സംസ്ഥാന സമിതി അംഗവും കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായിരുന്നു അന്ന് ശശി. ടി പി നന്ദകുമാര്‍ നല്‍കിയ കേസില്‍ ശശിയെ കഴിഞ്ഞ വര്‍ഷം ഹൊസ്ദുര്‍ഗ് മജിസ്ട്രേറ്റ് കോടതി കുറ്റവിമുക്തനാക്കിയിരുന്നു. തുടര്‍ന്ന് പാര്‍ട്ടിയിലേക്ക് മടങ്ങിവരാനുള്ള ആഗ്രഹം ശശി സംസ്ഥാന നേതാക്കളെ അറിയിക്കുകയായിരുന്നു. ഇക്കാര്യം ചര്‍ച്ച ചെയ്ത സിപിഎം സംസ്ഥാന സമിതി ശശിക്ക് വീണ്ടും അംഗത്വം നല്‍കാന്‍ തീരുമാനിക്കുകയും ചെയ്തു.

അതേസമയം ശശിക്കെതിരെ പാര്‍ട്ടിക്ക് പരാതി രണ്ട് പേര്‍ക്കെതിരെയും പാര്‍ട്ടി നടപടിയെടുത്തിരിക്കുകയാണ്. ആദ്യം പരാതി നല്‍കിയ സികെപി പത്മനാഭനെ സാമ്പത്തിക തിരിമറി ആരോപിച്ച് സംസ്ഥാന സമിതിയില്‍ നിന്നും ബ്രാഞ്ചിലേക്ക് തരംതാഴ്ത്തി. പരാതി നല്‍കിയ ഡിവൈഎഫ്ഐ ജില്ലാ നേതാവിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുകയും ചെയ്തു.

 

ആരാണ് ശശി? എന്താണ് ശശി? എന്തുകൊണ്ടാണ് ശശി? ഇടതു ബുജികൾ മുതൽ ബാലചന്ദ്രമേനോൻ വരെ ഐക്യപ്പെടുന്ന ‘ശശി’യുടെ ജീവിതവും കാലവും

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍