UPDATES

ട്രെന്‍ഡിങ്ങ്

പി ടി ഉഷയുടെ മടിയിലിരിക്കുന്ന പി വി സിന്ധു: ഇന്ത്യയുടെ രണ്ട് സൂപ്പര്‍ താരങ്ങള്‍ ഒരു ഫ്രെയിമില്‍

ഇന്ത്യന്‍ കായികരംഗത്തിന്റെ അഭിമാനം ലോകത്തിന് മുന്നില്‍ ഉയര്‍ത്തിപ്പിടിച്ച രണ്ട് താരങ്ങളുടെ ഫോട്ടോ ആണ് മുന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എസ് വൈ ഖുറേഷി ട്വിറ്റ് ചെയ്തിരിക്കുന്നത്.

ലോക് ബാഡ്മിന്റണ്‍ ചാംപ്യനാകുന്ന ആദ്യ ഇന്ത്യക്കാരിയായി പി വി സിന്ധു ഇന്നലെ ചരിത്രം കുറിച്ചിരുന്നു. 2016ല്‍ റിയോ ഡി ജനീറോ ഒളിംപിക്‌സില്‍ വെള്ളി മെഡല്‍ നേടിയിട്ടുള്ള സിന്ധുവിനെ, ഇന്ത്യക്ക് വേണ്ടി വലിയ നേട്ടങ്ങള്‍ കൊയ്തുകൊണ്ടിരിക്കുന്ന സിന്ധുവിനെക്കുറിച്ച് മാത്രമല്ല 2016ല്‍ പി ടി ഉഷ പറഞ്ഞത്. കുട്ടിയായ സിന്ധുവിനേയും പി ടി ഉഷ അന്ന് ഓര്‍ത്തിരുന്നു.

സിന്ധുവിന്റെ പിതാവും ഇന്ത്യന്‍ വോളിബോള്‍ താരവുമായിരുന്ന പി വി രമണ, പി ടി ഉഷയുടെ സുഹൃത്താണ്. ഹൈദരാബാദില്‍ രമണയുടെ വീട്ടില്‍ പോകുമ്പോളെല്ലാം അവിടെ ഓടി നടന്നിരുന്ന, താന്‍ മടിയിലിരുത്തി വര്‍ത്തമാനം പറഞ്ഞിരുന്ന കുട്ടിയെ ആണ് പി ടി ഉഷ ഓര്‍ത്തത്. ലോക ചാമ്പ്യന്‍ഷിപ്പ് ജേതാവായ സിന്ധുവിന്റെ വലിയ നേട്ടത്തെ എല്ലാവരും അകമഴിഞ്ഞ് പ്രശംസിക്കുമ്പോള്‍ ഇന്ത്യന്‍ കായികരംഗത്തിന്റെ അഭിമാനം ലോകത്തിന് മുന്നില്‍ ഉയര്‍ത്തിപ്പിടിച്ച രണ്ട് താരങ്ങളുടെ ഫോട്ടോ ആണ് മുന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എസ് വൈ ഖുറേഷി ട്വിറ്റ് ചെയ്തിരിക്കുന്നത്. പി ടി ഉഷയുടെ മടിയിലിരിക്കുന്ന പി വി സിന്ധു.

കരിയറില്‍ 100 ലധികം മെഡലുകള്‍ നേടിയിട്ടുള്ള, ഇന്ത്യയുടെ എക്കാലത്തേയും മികച്ച അത്ലറ്റ് ആയ പി.ടി ഉഷയ്ക്ക് 1984ലെ ലോസ് ഏഞ്ചലസ്‌ ഒളിമ്പിക്സില്‍ തലനാരിഴയ്ക്കാണ് മെഡല്‍ നഷ്ടമായത്. 1984ല്‍ സെക്കന്റുകളുടെ വ്യത്യാസത്തില്‍ പി ടി ഉഷയ്ക്ക് വെങ്കലം നഷ്ടമായെങ്കില്‍ 2016ലെ വെള്ളി 2020ല്‍ സ്വര്‍ണമാക്കാനുള്ള നിരന്തര പോരാട്ടത്തിലാണ് പി വി സിന്ധു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍