UPDATES

ട്രെന്‍ഡിങ്ങ്

ഹിന്ദുക്കളെ അധിക്ഷേപിച്ച പാക് പഞ്ചാബ് മന്ത്രിക്കെതിരെ നടപടിയുണ്ടാകുമെന്ന് ഇമ്രാന്‍ ഖാന്റെ പാര്‍ട്ടി

മറ്റുള്ളവരുടെ വിശ്വാസങ്ങളെ ആക്ഷേപിക്കാൻ ആർക്കും അവകാശമില്ലെന്ന് വ്യക്തമാക്കിയാണ് പാർട്ടിയുടെ വിമർശനം.

ഹിന്ദു വിരുദ്ധ പരാമർശം നടത്തിയ പാക് മന്ത്രിക്ക് പാർട്ടിയുടെ തിരുത്ത്. പാകിസ്താൻ ഭരണകക്ഷിയായ തെഹരീക്കെ ഇൻസാഫ് പ്രതിനിധിയും പഞ്ചാബ് സാംസ്കാരിക മന്ത്രിയുമായ ഫയാസുൽ ഹസൻ ചോഹാനെതിരെയാണ് പാർട്ടി രംഗത്തെത്തിയത്. ഹിന്ദുക്കൾ ഗോമൂത്രം കുടിക്കുന്നവരാണെന്നായിരുന്നു മന്ത്രിയുടെ വിവാദ പരാമർശം. മറ്റുള്ളവരുടെ വിശ്വാസങ്ങളെ ആക്ഷേപിക്കാൻ ആർക്കും അവകാശമില്ലെന്ന് വ്യക്തമാക്കിയാണ് പാർട്ടിയുടെ വിമർശനം. പാക്​ മനുഷ്യാവകാശ വകുപ്പ്​ മന്ത്രി ഷിറീൻ മസാരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

പാകിസ്താനിലെ ഹിന്ദു പൗരൻമാരും സ്വന്തം രാജ്യത്തിന് വേണ്ടി ത്യാഗം സഹിക്കുന്നവരാണ്. രാജ്യത്ത് സഹിഷ്ണുത നില നിലനിർത്താനാണ് ശ്രമിക്കേണ്ടത്. ഇക്കാര്യമാണ് പാകിസ്താൻ പ്രധാമന്ത്രി നൽകാൻ ആഗ്രഹിക്കുന്ന സന്ദേശം. എന്നാൽ രാജ്യത്ത് മതവിദ്വേഷം പടർത്തുന്ന നടപടിക്ക് മാപ്പ് നൽ‌കാനാവില്ലെന്നും അദ്ദേഹം പറയുന്നു. ചോഹാനെന്റെ വിദ്വേഷ പ്രസ്താവന തെഹരീക് എ  ഇൻസാഫ്​ സർ‌ക്കാർ ക്ഷമിക്കാൻ തയ്യാറാലെന്നായിരുന്നു പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ രാഷ്ട്രീയ കാര്യ ഉപദേഷ്ടാവ്​ നയീമുൽ ഹഖിന്റെ പ്രതികരണം. ഹിന്ദുക്കളെ അപമാനിക്കുന്ന തരത്തിലുള്ള പരാമർശമാണ് അദ്ദേഹം നടത്തിയത്. മന്ത്രിക്കെതിരായ നടപടികൾ പഞ്ചാബ് മുഖ്യമന്ത്രിയുമായി ചേർന്ന് ആലോചിക്കുമെന്നും അദ്ദേഹം പറയുന്നു.

അടുത്തിയെ ഉടലെടുത്ത ഇന്ത്യ- പാക് സംഘർഷങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ചോഹന്റെ പ്രസ്താവന. ഹിന്ദുക്കളെല്ലാവരും ഗോമൂത്രം കുടിക്കുന്നവരാണ്. ‘ ഞങ്ങൾ മുസ്ലീംകളാണ്. ഞങ്ങളുടെ കൈയിൽ കൊടിയുണ്ട്. മൗല ആലിയയുടെ ധീരതയുടെ കൊടി, ഹസ്രത്​ഉമ്രയുടെ ശൗരത്തിന്റെ പതാക. നിങ്ങളുടെ കൈയിൽ അത്തരം പ്രീതീകങ്ങളില്ല. മൂസ്ലീംങ്ങളേക്കാൾ മികച്ചവരാണ് തങ്ങളെന്നുള്ളത് വെറും മിഥ്യാബോധമാണ്. അത് ഒഴിവാക്കേണ്ടതാണ്. ഞങ്ങൾക്കാവുന്നത്​ വിഗ്രഹാരാധകരായ നിങ്ങൾക്ക് ചെയ്യാനാവില്ലെന്നുരുന്നു ഫയാസുൽ ചോഹന്റെ വാർത്താസമ്മേളനത്തിലെ പരാമർശം.

ചോഹന്റെ പ്രസ്താവനയ്ക്കെതിരെ വ്യാപക പ്രതിഷേധമായിരുന്നു ഉയർന്നത്. മന്ത്രി നിരുപാധികം മാപ്പുപറയണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. റിപ്പോർട്ടുകൾ പ്രകാരം പാകിസ്താനിലെ രണ്ടാമത്തെ വലിയ ജന വിഭാഗമാണ് ഹിന്ദുക്കൾ. ജനസംഖ്യയുടെ 1.6 ശതമാനമാണ് ഇവിടത്തെ ഹിന്ദു ജനസംഖ്യ. ചോഹാൻ മന്തിയായ പഞ്ചാബ് അസംബ്ലിയിൽ നാല് ന്യൂന പക്ഷ അംഗങ്ങളാണുള്ളത്. പാകിസ്താന്‍ ഭരണകക്ഷിയായ തെഹരീഖെ ഇൻസാഫ് സർക്കാറിൽ 7 ഹിന്ദു അംഗങ്ങളും നിലവിലുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍