UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വെടിനിര്‍ത്തല്‍ വേണമെന്ന അപേക്ഷയുമായി പാക്കിസ്ഥാന്‍ എത്തിയത് ഇന്ത്യയുടെ പ്രത്യാക്രമണത്തെ തുടര്‍ന്നെന്ന് ബി എസ് എഫ്

കഴിഞ്ഞ ദിവസം ബിഎസ്എഫ് നടത്തിയ പ്രത്യാക്രമണത്തില്‍ പാക്കിസ്ഥാന്‍ സേനയ്ക്ക കടുത്ത നാശം സംഭവിച്ചിരുന്നു

അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ വേണമെന്ന അപേക്ഷയുമായി പാക്കിസ്ഥാന്‍ എത്തിയത് ഇന്ത്യയുടെ പ്രത്യാക്രമണത്തെ തുടര്‍ന്നെന്ന് ബി എസ് എഫ്. അതിര്‍ത്തിയില്‍ തുടര്‍ച്ചയായി പാക് സൈന്യം വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചു വന്ന പശ്ചാത്തലത്തില്‍ ബിഎസ്എഫ് നടത്തിയ പ്രത്യാക്രമണത്തെ തുടര്‍ന്നാണ് പാക്ക് സൈന്യം അപേക്ഷയുമായി രംഗത്തെത്തിയതെന്ന് ബിഎസ്എഫ് വൃത്തങ്ങള്‍ അറിയിച്ചു.

കഴിഞ്ഞ ദിവസം ബിഎസ്എഫ് നടത്തിയ പ്രത്യാക്രമണത്തില്‍ പാക്കിസ്ഥാന്‍ സേനയ്ക്ക് കനത്ത നാശം സംഭവിച്ചതോടെ പാക്ക് അര്‍ദ്ധസൈനിക വിഭാഗം ജമ്മുവിലെ ബിഎസ്എഫ് യൂനിറ്റിനെ ബന്ധപ്പെട്ട് വെടിനിര്‍ത്തല്‍ ആവശ്യപ്പെടുകയായിരുന്നെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇന്ത്യന്‍ പ്രത്യാക്രമണം വ്യക്തമാക്കുന്ന വീഡിയോയും ബിഎസ്എഫ് പുറത്തുവിട്ടു. പാക്ക് ബങ്കര്‍ റോക്കറ്റ് ഉപയോഗിച്ച തകര്‍ക്കുന്ന 19 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഇന്‍ഫ്രാറെഡ് ക്യാമറാ ദൃശ്യമാണ് പുറത്തുവിട്ടത്. പ്രത്യാക്രമണങ്ങളില്‍ ഒരു പാക്ക് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ജമ്മുവില്‍ നിന്നും 30 കിലോമീറ്റര്‍ അകലെയുള്ള തന്ത്രപ്രധാനമായ അങ്കൂറില്‍ നിന്ന് പകര്‍ത്തിയതാണ് പുറത്തു വിട്ട ദൃശ്യങ്ങളെന്നും ബിഎസ്എഫ് വൃത്തങ്ങള്‍ അറിയിച്ചു.

കഴിഞ്ഞ ദിവസങ്ങളില്‍ നിവവധി തവണയാണ് അന്താരാഷ്ട്ര അതിര്‍ത്തിയില്‍ പാക്ക് സേന വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. സംഭവങ്ങളില്‍ ഒരാഴ്ചയ്ക്കിടെ രണ്ട് ബിഎസ്എഫ് ജവാന്‍മാര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നന്പറിലേക്ക് അയക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍