UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘പ്രവാചകന്‍ മുഹമ്മദിന്റെ ശിഷ്യർക്ക് മനുഷ്യരെ കൊല്ലാനാവില്ല’; പുൽവാമ ഭീകരാക്രമണത്തിന് പിന്നില്‍ പാക്കിസ്താൻ തന്നെയെന്ന് ഒവൈസി

ഇന്ത്യയിലെ മുസ്ലീങ്ങള്‍ക്ക് ജീവനുള്ള കാലത്തോളം ഇവിടെ പള്ളികളില്‍ നിന്ന് ബാങ്കുവിളിയും അമ്പലങ്ങളില്‍ നിന്ന് പ്രാര്‍ത്ഥനാ മണികളും മുഴങ്ങും.

പുല്‍വാമ ഭീകരാക്രമണത്തില്‍ പാക്കിസ്ഥാനെതിരെ രൂക്ഷ വിമർശനവുമായി ഓൾ ഇന്ത്യ മജ്‍ലിസെ ഇത്തിഹാദുൽ മുസ്‌ലിമീൻ (എ.ഐ.എം.ഐ.എം) നേതാവ് അസദുദ്ദീൻ ഒവൈസി. മുംബൈയില്‍ നടന്ന ഒരു പൊതൂറാലിയിലായിരുന്നു ഒവൈസിയുടെ പ്രതികരണം. പാക്കിസ്താൻ പ്രധാമന്ത്രി ഇമ്രാൻ ഖാനെ കടന്നാക്രമിക്കാന്നും അദ്ദേഹം പ്രസംഗത്തിൽ തയ്യാറായി. നിങ്ങളുടെ നിഷ്കളങ്കതയുടെ മുഖം മൂടി അഴിച്ച് വെക്കണം. 40 സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് പിന്നില്‍ പാക്കിസ്താൻ തന്നെയാണെന്നും ഒവൈസി ആരോപിച്ചു.

ദയയുടെയും മനുഷ്യത്വത്തിന്റെ പ്രതീകമാണ് പ്രവാചകന്‍ മുഹമ്മദ്, അദ്ദേഹത്തിന്റെ പടയാളിക്ക് ഒരിക്കലും മനുഷ്യനെ കൊല്ലാനാവില്ല. ലക്ഷ്വര്‍ ഇ ത്വയ്ബ ലക്ഷ്വറി സാത്താനാണെന്നും ഒവൈസി വിമര്‍ശിച്ചു. പാക്കിസ്താനിലെ സർക്കാർ, സൈന്യം രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്ഐ എന്നിവർക്കെല്ലാം ആക്രമണത്തിന് പങ്കുണ്ട്. പുല്‍വാമയ്ക്ക് മുൻപ് പത്താന്‍കോട്ടിലും ഉറിയിലും ആക്രമണം ഉണ്ടായി. ഇപ്പോൾ പാക്ക് പ്രധാനമന്ത്രി നിഷ്കളങ്കനായി നിൽക്കുകയാണ്. അത് മുഖം മുടിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇന്ത്യയിലെ ആരാധനാലയങ്ങിലെ പ്രാർത്ഥനാ മണികൾ നിശ്ചലമാക്കുമെന്നാണ് പാക്കിസ്ഥാന്‍ മന്ത്രി പറയുന്നത്. എന്നാല്‍ എനിക്കവരോട് പറയാനുള്ളത് ഇന്ത്യയിലെ മുസ്ലീങ്ങള്‍ക്ക് ജീവനുള്ള കാലത്തോളം ഇവിടെ പള്ളികളില്‍ നിന്ന് ബാങ്കുവിളിയും അമ്പലങ്ങളില്‍ നിന്ന് പ്രാര്‍ത്ഥനാ മണികളും മുഴങ്ങും.  ഇവിടെത്തെ ജനങ്ങൾ ഒന്നാണ്.  നമ്മുടെ രാജ്യത്തിന്റെ ഈ മനോഹാരമായി വൈവിധ്യത്തിൽ പാക്കിസ്ഥാന് അസൂയയാണെന്നും അദ്ദേഹം പറയുന്നു.

ഇന്ത്യ വിഭജിക്കണമെന്ന മുഹമ്മദലി ജിന്നയുടെ തീരുമാനത്തെ എതിര്‍ത്ത് സ്വന്തം തീരുമാനപ്രകാരം ഇവിടെ തുടര്‍ന്നവരാണ് ഇന്ത്യയിലെ മുസ്ലീംങ്ങൾ.  ഇന്ത്യയിലുള്ള മുസ്ലീങ്ങളെ ഓര്‍ത്ത്  പാക്കിസ്താന്‍ ദുഖിക്കേണ്ടകാര്യമില്ല. നിങ്ങള്‍ ജയ്ഷെ മുഹമ്മദല്ല, ജയ്ഷെ സാത്താനാണ്. മസൂദ് അസര്‍ നിങ്ങള്‍ മൗലാനയല്ല നിങ്ങള്‍ പിശാചിന്‍റെ ശിഷ്യനാണ്. ലക്ഷ്വര്‍ ഇ ത്വയ്ബ ലക്ഷ്വറി സാത്താനാണെന്നും അദ്ദേഹം പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍