UPDATES

പാലായിൽ കൊട്ടിക്കലാശം, ആവേശത്തിൽ മുന്നണികൾ, വോട്ടെടുപ്പ് 23 ന്

സെപ്തബര്‍ 27-ന് ഉപതെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കും.

കെ എം മാണിയുടെ മരണത്തിന് പിന്നാലെ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയ പാലാ നിയോജക മണ്ഡത്തിലെ പരസ്യ പ്രചാരണത്തിന് ഇന്ന് സമാപനം. 23 നാണ് വോട്ടെടുപ്പെങ്കിലും ശനിയാഴ്ച ശ്രീ നാരായണ ഗുരു സമാധി ദിനമായതിനാൽ ഒരു ദിവസം മുൻപ് തന്നെ മുന്നണികൾ പരസ്യ പ്രചാരണം അവസാനിപ്പിക്കുകയായിരുന്നു. മുന്ന് മുന്നണികളുടെയും കൊട്ടിക്കലാശം പാലാ ടൗണിൽ നടന്നു.

പ്രചാരണം അവസാനിപ്പിക്കേണ്ടതിന് ഒരു ദിവസം മുൻപ് കൊട്ടിക്കലാശം നടത്താനുള്ള തീരുമാനത്തിലൂടെ ചരിത്രത്തിന്റെ ഭാഗമാവുക കൂടിയാണ് പാല. എന്നാൽ ഒരു ദിനം മുമ്പേ ആയതിനാൽ 5 മണിയെന്ന സമയ നിബന്ധന ബാധകമല്ലാത്തതും കൊട്ടിക്കലാശത്തിന്റെ ആവേശം വർധിപ്പിച്ചു.

മുഖ്യമന്ത്രി പിണറായി വിജയൻ ഇടതുമുന്നണി സ്ഥാനാർത്ഥിക്ക് വേണ്ടി ഇന്ന് പ്രചാരണ രംഗത്തുണ്ടായിരുന്നു. മന്ത്രിമാരും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മണ്ഡലത്തിൽ പ്രചാരണത്തിലുണ്ട്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ള യുഡിഎഫ് നേതാക്കളുടെ പ്രചാരണവും തുടരുകയാണ്. മുതിർന്ന ബിജെപി നേതാക്കളെ ഉൾപ്പെടെ എത്തിച്ചാണ് എൻഡിഎ സ്ഥാനാർത്ഥിയുടെ പരസ്യ പ്രചാരണം അവസാനിപ്പിച്ചത്.

23 ന് തിങ്കളാഴ്ചയാണ് മണ്ഡലത്തിൽ വോട്ടെടുപ്പ്. സെപ്തബര്‍ 27-ന് ഉപതെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കും.

അതിനിടെ , വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന 23ന് ​രാ​വി​ലെ ഏ​ഴ് മു​ത​ൽ വൈ​കു​ന്നേ​രം ആ​റ് വ​രെ എ​ക്‌​സി​റ്റ്‌ പോ​ൾ ന​ട​ത്തു​ന്ന​തും എ​ക്‌​സി​റ്റ്‌ പോ​ൾ ഫ​ല​ങ്ങ​ൾ അ​ച്ച​ടി, ഇ​ല​ക്‌​ട്രോ​ണി​ക്, മ​റ്റേ​തെ​ങ്കി​ലും ഉ​പാ​ധി​ക​ളി​ലൂ​ടെ പ്ര​സി​ദ്ധ​പ്പെ​ടു​ത്തു​ന്ന​തും  നി​രോ​ധി​ച്ചു.

അ​ഭി​പ്രാ​യ​സ​ർ​വേ​യും ​െത​ര​ഞ്ഞെ​ടു​പ്പ് സ​ർ​വേ ഉ​ൾ​പ്പെ​ടെ തെ​ര​ഞ്ഞെ​ടു​പ്പ് കാ​ര്യ​ങ്ങ​ളും ഇ​ല​ക്‌​ട്രോ​ണി​ക് മാ​ധ്യ​മ​ങ്ങ​ളി​ൽ 21 വൈ​കു​ന്നേ​രം ആ​റ് മു​ത​ൽ 23 വൈ​കു​ന്നേ​രം ആ​റ് വ​രെ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​തും നി​രോ​ധി​ച്ചി​ട്ടു​ണ്ട്.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍