UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പാലായിൽ ബിജെപി മൽസരിക്കും, സ്ഥാനാര്‍ത്ഥിയെ കേന്ദ്രനേതൃത്വം പ്രഖ്യാപിക്കും

എൻഡിഎ കൺവൻഷെൻ സെപ്റ്റംബര്‍ ആറിന് ന് പാലായിൽ നടക്കും.

പാലാ നിയോജക മണ്ഢലം ഉപതിരഞ്ഞെടുപ്പിൽ എൻഡിഎക്ക് വേണ്ടി ബിജെപി സ്ഥാനാര്‍ത്ഥി മൽസരിക്കും. ഘടക കക്ഷികൾക്ക് സീറ്റ് വിട്ടുനൽകേണ്ടതില്ലെന്ന് മുന്നണി ഐകകണ്ഠ്യേന തീരുമാനിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള പറഞ്ഞു. എന്നാൽ സ്ഥാനാർത്ഥിയെ അന്തിമമായി പ്രഖ്യാപിക്കുക കേന്ദ്ര നേതൃത്വമായിരിക്കും. സാധ്യതാ പട്ടിക ഉടന്‍ നേതൃത്വത്തിന് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, തിരഞ്ഞെടുപ്പ് സംബന്ധിച്ച വിഷങ്ങൾ ചർച്ച ചെയ്യാൻ എന്‍ഡിഎ കോട്ടയം നേതൃയോഗം സെപ്റ്റംബർ ഒന്നിന് ചേരുമെന്നും പി എസ് ശ്രീധരന്‍ പിള്ള അറിയിച്ചു. എൻഡിഎ കൺവൻഷെൻ സെപ്റ്റംബര്‍ ആറിന് ന് പാലായിൽ നടക്കും. 8,9,10 തിയ്യതികളിലായിരിക്കും പഞ്ചായത്ത് തല കൺവെൻഷൻൻ നടക്കുമെന്നും നേതാക്കൾ വ്യക്തമാക്കുന്നു.
അതിനിടെ, പാലായില്‍ ബിജെപി സ്ഥാനാര്‍ത്ഥി മത്സരിക്കണമെന്നത് ഘടകകക്ഷികള്‍ ഒന്നിച്ചെടുത്ത തീരുമാനമാണെന്ന് ജനപക്ഷം നേതാവും എംഎല്‍എയുമായ പിസി ജോർജ് പ്രതികരിച്ചു. നേരത്തെയുള്ള നിലപാടിൽ നിന്ന് വ്യത്യസ്ഥ നിലപാടായിരുന്നു പി സി ജോര്‍ജ്ജ് സ്വീകരിച്ചത്.

ഉപതെര‌ഞ്ഞെടുപ്പില്‍ ബിജെപിക്കാരനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നത് മുന്നണിക്ക് ദോഷം ചെയ്യുമെന്നും, അതിനാൽ പൊതുസ്വതന്ത്രനെ മത്സരിപ്പിക്കണമെന്നാവശ്യവുമായി പി സി ജോര്‍ജ് എംഎല്‍എ നേരത്തെ പ്രതികരിച്ചത്. പാലായില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തരുത്. ബിജെപി ഹിന്ദുത്വശക്തിയാണെന്ന വികാരം ജനങ്ങള്‍ക്കുള്ളതിനാൽ ഇത് മാറാതെ ബിജെപിക്ക് പാലായിലോ കേരളത്തിലോ നേട്ടമുണ്ടാക്കാനാവില്ലെന്നും പി സി ജോര്‍ജ് പ്രതികരിച്ചിരുന്നു.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍