UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കെട്ടിവച്ചത് ഓട്ടോ തൊഴിലാളികൾ പിരിച്ച് നല്‍കിയ പണം, പാലായിൽ മാണി സി കാപ്പൻ പത്രിക സമർപ്പിച്ചു

ലവിൽ എല്‍.ഡി.എഫ് പ്രചരണ പ്രവര്‍ത്തനങ്ങള്‍ രണ്ട് ദിവസം പിന്നിട്ടിട്ടുണ്ട്.

പാലാ ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായ മാണി സി. കാപ്പന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. പാലാ പ്രവിത്താനം ളാലം ബ്ലോക് ഓഫീസിലാണ് എൽഡിഎഫ് സ്ഥാനാർത്ഥി പട്ടിക സമർപ്പിച്ചത്. പ്രവിത്താനം ളാലം ബ്ലോക് പഞ്ചായത്ത് ഓഫീസിലെ അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍ ദി​ൽ​ഷാ​ദി​നു മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്.

രാവിലെ പാലാ ആശുപത്രി ജംഗ്ഷനില്‍ നിന്ന് എല്‍.ഡി.എഫ് പ്രവര്‍ത്തകരുടെ അകമ്പടിയോടെയാണ് മാണി സി കാപ്പൻ പത്രികാ സമർപ്പണത്തിന് എത്തിയത്. പാലാ ടൗണിലെ ഓട്ടോ തൊഴിലാളികൾ പിരിച്ച് നൽകിയ പണമാണ് മാണി സി കാപ്പൻ കെട്ടിവയ്ച്ചത്. സി​പി​എം ജി​ല്ലാ​ സെ​ക്ര​ട്ടി വി.​എ​ൻ.​വാ​സ​വ​ൻ, സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി സി.​കെ.​ശ​ശി​ധ​ര​ൻ മ​റ്റ് ഇ​ട​തു മു​ന്ന​ണി നേ​താ​ക്ക​ൾ തു​ട​ങ്ങി​യ​വ​രും കാപ്പനൊപ്പമെത്തിയിരുന്നു.

അതേസമയം, യുഡിഎഫ് എൻഡിഎ മുന്നണികൾ സ്ഥാനാർത്ഥയെ പോലും കണ്ടെത്താത്ത സാഹചര്യത്തിൽ ആദ്യ ദിവസങ്ങളിൽ തന്നെ പത്രികാ സമർപ്പണം നടത്തി പ്രചാരണ പ്രവര്‍ത്തനങ്ങളിൽ മേൽക്കൈ നേടാനാണ് മാണി സി കാപ്പന്റെയും എല്‍ഡിഎഫിന്റെയും നീക്കം. നിലവിൽ എല്‍.ഡി.എഫ് പ്രചരണ പ്രവര്‍ത്തനങ്ങള്‍ രണ്ട് ദിവസം പിന്നിട്ടിട്ടുണ്ട്. ഒണാവധി ആരംഭിക്കാൻ ദിവസങ്ങൾ മാത്രം അവശേഷിക്കെ മണ്ഡലത്തിലെ വിവിധ കോളജുകളിലെത്തി യുവാക്കളുടെ വോട്ട് ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് മാണി സി കാപ്പന്‍.

എന്നാൽ, പത്രികാ സമർപ്പണക്കിന് പിന്നാലെ പഞ്ചായത്ത് അടിസ്ഥാനത്തില്‍ പ്രചരണ പ്രവര്‍ത്തനങ്ങള്‍ നടത്തി നേരിട്ട് കൂടുതല്‍ ആളുകളെ കണ്ട് വോട്ടഭ്യര്‍ഥിക്കാനുള്ള ശ്രമമാകും മാണി സി കാപ്പന്‍ ആദ്യഘട്ടത്തില്‍ നടത്തുക. അടുത്ത മൂന്നു ദിവസം പഞ്ചായത്ത് കണ്‍വന്‍ഷനും, നാലാം തീയതി നിയോജകമണ്ഡലം കണ്‍വന്‍ഷനും നടത്തും. മുഖ്യമന്ത്രി പിണറായി വിജയനെ ഉള്‍പ്പെടുത്തി നിയോജകമണ്ഡലം കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുന്നടതക്കം വിഫുലമായ പരിപാടികളാണ് എൽഡിഎഫ് ലക്ഷ്യമാക്കുന്നത്.

ഭൂമിയിലെ സംഘര്‍ഷങ്ങള്‍ ബഹിരാകാശത്തേയ്ക്ക് കയറ്റി അയക്കരുത്, സ്വകാര്യമേഖലയുടെ വരവ് സംഘര്‍ഷമുണ്ടാക്കും: രാകേഷ് ശര്‍മ / അഭിമുഖം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍