UPDATES

ട്രെന്‍ഡിങ്ങ്

നിഷ തന്നെ സ്ഥാനാർത്ഥി? നിർണായക യുഡിഎഫ് ഉപസമിതി യോഗം ഇന്ന്

രണ്ട് യോഗങ്ങൾക്ക് പിന്നാലെ നാളെ വൈകീടെ തന്നെ സ്ഥാനാർത്ഥി സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും

പാലാ ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ഥിയെ നിശ്ചയിക്കുന്നതിലെ ജോസ് കെ മാണി- പി ജെ ജോസഫ് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാൻ രൂപീകരിച്ച യുഡിഎഫ് ഉപസമിതി ഇന്ന് യോഗം ചേരും. ജോസ് കെ മാണിയുമായും പി ജെ ജോസഫുമായി സമിതി പ്രത്യേകം ചർച്ച നടത്തുന്ന സമിതി രാവിലെ പത്ത് മണിക്ക് കോട്ടയം ഡിസിസിയിലാണ് യോഗം ചേരുക. യുഡിഎഫ് കൺവീനർ ബെന്നി ബെഹനാന്റെ നേതൃത്വത്തിലുള്ള സമിതിയാണ് സമവായ നീക്കവുമായി രംഗത്തുള്ളത്.

അതേസമയം, പാലാ ഉപതിരഞ്ഞെടുപ്പിൽ നിഷ ജോസ് കെ. മാണി തന്നെ യുഡിഎഫ് സ്ഥാനാര്‍ഥിയായെക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ. ജോസ് കെ മാണി വിഭാഗം നിർദേശിക്കുന്ന സ്ഥാനാർഥിയെ അംഗീകരിക്കുമെന്ന് യുഡിഎഫ് നേതാക്കളും ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് മനോരമ റിപ്പോർട്ട് ചെയ്യുന്നു.

സ്ഥാനാർത്ഥി നിർണ്ണയത്തെക്കുറിച്ച് അന്തിമ തീരുമാനമെടുക്കാൻ ജോസ് കെ മാണി വിഭാഗത്തിന്റെ സംസ്ഥാന സമിതിയും ഇന്ന് വൈകിട്ട് കോട്ടയത്ത് ചേരുന്നുണ്ട്. ഈ രണ്ട് യോഗങ്ങൾക്ക് പിന്നാലെ  സ്ഥാനാർത്ഥി സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നും റിപ്പോർട്ടുകള്‍ പറയുന്നു. ഉപസമിതി യോഗത്തോടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്ന് ജോസ് കെ മാണിയും വ്യക്തമാക്കുന്നു. എഷ്യാനെറ്റ് ന്യൂസിനോടായിരുന്നു പ്രതികരണം.

നിലവിലെ സാഹചര്യത്തില്‍ പി.ജെ. ജോസഫും നിഷയെ എതിര്‍ക്കാനിടയില്ല. തോമസ് ചാഴികാടന്റെ നേതൃത്വത്തില്‍ ഏഴംഗ സമിതി നിഷയുടെ പേര് യുഡിഎഫിനെ ഔദ്യോഗികമായി അറിയിക്കും. പാലായില്‍ ചേര്‍ന്ന ജോസ് കെ മാണി വിഭാഗം നേതാക്കളുടെ യോഗത്തിലാണ് നിര്‍ണായകമായത്. യോഗത്തില്‍ പങ്കെടുത്ത ഭൂരിഭാഗം പേരും നിഷയെ പിന്തുണച്ചതോടെയാണ് പേര് വീണ്ടും സജീവമാവുന്നത്.

ജോസ്.കെ. മാണി നിശ്ചയിക്കുന്ന സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കുമെന്ന് യുഡിഎഫ് നേതാക്കള്‍ നിലപാടെടുത്തതോടെ പി.ജെ. ജോസഫും നിഷയെ എതിര്‍ക്കാനിടയില്ലെന്നും റിപ്പോർട്ടുകൾ സജീവമാവുന്നു. തോമസ് ചാഴികാടന്‍റെ നേതൃത്വത്തില്‍ ഏഴംഗ സമിതി നിഷയുടെ പേര് യുഡിഎഫിനെ ഔദ്യോഗികമായി അറിയിക്കും.

ഭൂമിയിലെ സംഘര്‍ഷങ്ങള്‍ ബഹിരാകാശത്തേയ്ക്ക് കയറ്റി അയക്കരുത്, സ്വകാര്യമേഖലയുടെ വരവ് സംഘര്‍ഷമുണ്ടാക്കും: രാകേഷ് ശര്‍മ / അഭിമുഖം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍